മോഹന്‍ ലാലിന്‍റെ ഒടിയനിലെ പുതിയ ലൂക്കിനെ പരിഹസിച്ചു അഡ്വ. സംഗീതാ ലക്ഷ്മണ

Print Friendly, PDF & Email

മെലിഞ്ഞ പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട് മൂന്ന് നാല്  ദിവസമായി ടോയിലറ്റില്‍പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ലാത്ത  പോലൊരു ലുക്ക് ആണെന്ന് സംഗീത ഫേസ്ബുക്കില്‍ കുറിച്ചു.

രൂക്ഷമായ ഭാഷയിലുള്ള അഡ്വ. സംഗീതാ ലക്ഷ്മണയുടെ രണ്ടാമത്തെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

ആദ്യ പോസ്റ്റിനു ശേഷം അതിന്റെ കാഠിന്യം പോരാഞ്ഞിട്ടാണോ ? ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും എഴുതുന്നു …. “ മോഹൻലാലിന്റെ തലയ്ക്ക് വെളിവില്ലാത്ത, ബുദ്ധിയും വകതിരിവും ഇല്ലാത്ത ആരാധക പരിഷകളുടെ ശ്രദ്ധയ്ക്ക്”

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

ഒടിയൻ” എന്നൊരു സിനിമ വരുന്നുണ്ട് പോലും. 
എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn’t look better. More accurately, he looks his worst. 

അഡ്വ. സംഗീതാ ലക്ഷ്മണയുടെ ആദ്യത്തെ ഫേസ് ബുക്ക്‌ പോസ്റ്റ്‌


മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും “ഒടിയൻ” എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

 അഡ്വ. സംഗീതാ ലക്ഷ്മണ മുന്‍പ് നടത്തിയ അഭിമുഖം കാണാം (Video courtesy Sangeetha Lakshmana FB )

(Visited 96 times, 1 visits today)
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
  6
  Shares

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...