ഒരു ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ മരണവാർത്ത , സജിയുടെ ശവസംസ്‌കാരം ഇന്ന്.

Print Friendly, PDF & Email

ഇലവുംതിട്ട നെടിയകാല ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് സജിയുടെ മരണവാർത്ത എത്തിയത്. ശവസംസ്‌കാരംഇന്ന് 3 നു നെടിയകാലയിലുള്ള സ്വഭവനത്തിലെ വീട്ടുവളപ്പിൽ നടക്കും.

കുവൈറ്റ്/പത്തനംതിട്ട : ഇന്നലെ കുവൈറ്റ് വഫ്രയിൽ വാഹന അപകടത്തിൽ മരിച്ച സജിയുടെ ശവസംസ്‌കാരം ഇന്ന് ഇലവുംതിട്ട നെടിയകാലായിലുള്ള വീട്ടുവളപ്പിൽ (തടത്തുകാലായിൽ) നടക്കും.

വഫ്രയില്‍ 4 വര്‍ഷമായി കുവൈറ്റ് സ്വദേശിയുടെ അൽമഗാഫ് കമ്പനിയിൽ ടാങ്കര്‍ ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സജി. കുവൈറ്റിലെ 30 ആം നമ്പര്‍ റോഡില്‍ വെള്ളിയാഴ്ച ടാങ്കര്‍ മറിഞ്ഞായിരുന്നു അപകടം.ഗുരുതരമായ പരിക്കുകളോടെ ആണ് അപകട സ്ഥലത്തുനിന്നും സജിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.

ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജി. കഷ്ടപ്പാടുകളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ മരുഭൂമിയിലെത്തിയ ഈ യുവാവിന് ഏറ്റ ദുരന്തത്തിൽ ഇലവുംതിട്ട നിവാസികൾ ആകെ ദുഖത്തിലാണ്.

മൃതദേഹം ഇന്നലെ വൈകിട്ട് കുവൈറ്റ് എയര്‍വെയ്‌സില്‍ നാട്ടിലേക്കയച്ചു. സഹോദരന്‍ ഗിരീഷും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ടു.

രണ്ടു വര്ഷം മുൻപാണ് നാട്ടിൽ വന്നു പോയത്. ഭാര്യ രമ്യ (കോഴ ഞ്ചേരി കച്ചേരിപ്പടി ഇര റ്റൊലിൽ മണ്ണിൽ കുടുംബാ ഗം ) ഏകമകൻ ആരോമൽ , അമ്മ ഓമന സഹോദരങ്ങൾ ശശി, മണി,വിജയമ്മ, സലീജ
സജിയുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റ് അദാന്‍ ടീമിന്റെ നേതൃത്വത്തിലാണ് നടന്നത്.

പി.ബി.ന്യൂസ് സർവീസ് (കുവൈറ്റ്/പത്തനംതിട്ട )

ഇലവുംതിട്ട സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

ഇലവുംതിട്ട സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

ഇലവുംതിട്ട സ്വദേശി നെടിയകാലായിൽ, തടുത്തുകാലായിൽ കുഞ്ഞുപിള്ളയുടെ മകൻ സജി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു.മൃതദേഹം നാളെ (4 ഡിസംബർ )നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

(Visited 950 times, 1 visits today)
 • 147
 •  
 •  
 •  
 •  
 •  
 •  
 •  
  147
  Shares

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...