തൊഴുതു , ഒന്നും പറയാതെ മടങ്ങി.

Print Friendly, PDF & Email

ഗുജറാത്ത് തിരഞ്ഞെടുപ്പിനിടയിൽ ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു പ്രധാനമന്ത്രി മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും. ഇന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ ഇരുവരും കണ്ടുവെങ്കിലും ഒന്ന് തൊഴുത്‌ ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി തിരികെ നടക്കുകയായിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മണിശങ്കര്‍ അയ്യറുടെ വീട്ടില്‍ നടന്ന അത്താഴ വിരുന്നിനിടെ കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാമന്ത്രി തന്നെ ആരോപണം ഉന്നയിച്ചത് ഒട്ടൊന്നുമല്ല കൊണ്ഗ്രസ്സിനെ കുഴക്കിയത്.

പല നേതാക്കളും ഇലക്ഷന് ശേഷം കേന്ദ്രഗവര്‍മന്റ്റ് പ്രതികാര നടപടിക്കു മുതിരുമെന്നുള്ള ആശങ്കയില്‍ നില്‍ക്കെ ഈ കൂടിക്കാഴ്ച യുടെ രീതി അതീവ ഗൌരവത്തോടെ ആണ് കാണുന്നത്.

നോട്ട് നിരോധനത്തിന്റെ വാര്‍ഷികവേളയിലും തുടര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനങ്ങള്‍ അധികവും.

മോദിയുടെ ചില പ്രസ്താവനകള്‍ക്കെതിരെ, കള്ളം പറയുന്നതിനും കപടവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു.യദാർത്ഥത്തിൽ നടന്ന ഒരു കാര്യത്തിൽ ആരോപണം ഉന്നയിച്ചതിനു എന്തിനാണ് പ്രധാന മന്ത്രി മാപ്പു പറയേണ്ടതെന്ന് അരുൺ ജെയ്റ്റിലി ചോദിച്ചിരുന്നു.

Video courtesy NDTV

(Visited 225 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.