പ്രണവ് തകര്‍ത്തു; ആദിയുടെ രണ്ടാമത്തെ ടീസറെത്തി

Print Friendly, PDF & Email

പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ രണ്ടാമത്തെ ടീസര്‍ എത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറും ഏറെ സസ്‌പെന്‍സ് ഒളിപ്പിച്ചു വച്ചാണ് പുറത്തിറക്കിയിരുന്നത്. ആദിയുടെ ആദ്യ ടീസറിനും മികച്ച പ്രതികരണമായിരുന്നു. രണ്ടാമത്തെ ടീസറിലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ഏറെ ആകാംഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ഡ്യൂപ്പ് ഇല്ലാതെയാണ് പ്രണവ് രംഗങ്ങള്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

 

(Visited 23 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...