നാഗപ്പൂർ ആർ.എസ്.എസ് ക്യാമ്പിൽ മുഖ്യാതിഥിയായി പ്രണബ് മുഖർജി, ഞെട്ടിത്തരിച്ചു കോൺഗ്രസ്സ്

Print Friendly, PDF & Email

മുംബൈ : നാഗ്പൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃതീയ വർഷ സംഘശിക്ഷാവർഗ്ഗിന്റെ പൊതുപരിപാടിയിൽ മുഖ്യാതിഥിയായി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. വളരെ ഞെട്ടലോടെയാണ് കോൺഗ്രസ്സ് നേതൃത്വം പ്രണബ് മുഖർജിയുടെ തീരുമാനത്തെ കണ്ടത്. മിക്ക കോൺഗ്രസ്സ് നേതാക്കളും വിമർശന ശരങ്ങളുമായ് ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.

ആർ എസ് എസ്സിന്റെ ക്ഷണം പ്രണബ് മുഖർജി സ്വീകരിച്ചതായി ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് അരുൺ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജൂൺ 7 ന് നടക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് സ്വയം‌സേവകർക്ക് മാർഗ്ഗ നിർദ്ദേശം നൽകും. നാഗപ്പൂരിലെ രേഷംബാഗിലാണ് പരിപാടി നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എണ്ണൂറോളം സ്വയംസേവകരാണ് തൃതീയ വർഷ സംഘശിക്ഷാ വർഗ്ഗിൽ പരിശീലനത്തിന് എത്തിയിരിക്കുന്നത്.

വർഷം തോറും ആർ.എസ്.എസ് നടത്താറുള്ള കാര്യകർതൃ പരിശീലന പരിപാടിയുടെ ഭാഗമായാണ് നാഗ്പൂരിൽ ക്യാമ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.മഹാത്മാ ഗാന്ധി , ബാബാ സാഹബ് അംബേദ്കർ തുടങ്ങിയ പ്രമുഖർ ആർ.എസ്.എസ് ക്യാമ്പിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്.

(Visited 68 times, 1 visits today)
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares