പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി

Print Friendly, PDF & Email

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർധാൻ രാജാവ് അബ്ദുള്ള രണ്ടാമനായ ബിൻ അൽ ഹുസൈനുമായി നരേന്ദ്രമോദി കൂടികാഴ്ച്ച നടത്തി. നാളെ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനായ ബിൻ അൽ ഹുസൈനുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ച്ചയിൽ നടന്നു. നാളെ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ചരിത്രപരമായ കാൽവെയ്പ്പാണ് നരേന്ദ്രമോദിയുടേത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പലസ്തീൻ ഒരുങ്ങി കഴിഞ്ഞു.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തും. ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണാൻ നരേന്ദ്ര മോദിക്കു കഴിയുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. പലസ്തീനുമായി വർഷങ്ങളായി നിലനിൽക്കുന്ന നയതന്ത്ര ബന്ധം നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ കൂടുതൽ ശക്തമാകും. കഴിഞ്ഞ ജുലായ് മാസത്തിൽ നരേന്ദ്രമോദി ഇസ്രയേലും സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഇന്ത്യസന്ദർശനത്തിനും എത്തിയിരുന്നു.

പലസ്തീൻ സന്ദർശനത്തിന് ശേഷം യുഎഇ, ഒമാൻ തുടങ്ങിയ രാഷ്ട്രങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. യുഎഇയിൽ നടക്കുന്ന ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അബുദാബിയിൽ നിർമ്മിക്കാൻ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും.

യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യുഎഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി ചർച്ചകളും നടത്തും. ഒമാൻ ഭരണാധികാരിയുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തുന്നുണ്ട്.

 

(Visited 33 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.