പ്രതിക്ഷേധം: ബോളിവുഡ് സിനിമ ‘പത്മാവതി’യുടെ റിലീസ് മാറ്റി.

Print Friendly, PDF & Email

മുംബൈ: ഡിസംബര്‍ 1ന് റിലീസ് നിശ്ചയിച്ചിരുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ സിനിമാ പ്രവര്‍ത്തകരുടെ തലക്ക് കോടികള്‍ വിലയിട്ടുകൊണ്ട് കൂടുതല്‍ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി.

‘പദ്മാവതി’യലെ നായികയായ ദീപിക പദുക്കോണിന്റെ മൂക്കു ചെത്തുമെന്ന് ശ്രീരജപുത്ത് കര്‍ണിസേന മുന്ന്‌റിയിപ്പ് നല്‍കിയതിനു പിന്ന്ാലെ താരങ്ങളുടെ തലക്ക് വിലപറഞ്ഞ് മറ്റ് സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. സംവിധായകന്‍ സജ്ഞ്യ് ലീല ബന്‍സാലിയുടെ തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിയുടെ ഹരിയാനയിലെ വക്താവ് സൂരജ് പാല്‍ അമു കൊലപാതകം നടത്തുന്നവരുടെകുടുംബത്തെ സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തു. മുമ്പ് ബന്‍സാലിയയുടെ തല കൊയ്യുന്നവര്‍ക്ക് 5കോടി രൂപ പ്രഖ്യാപിച്ച ഛത്രിയ സമാജത്തെ അഭിനന്ദിച്ച അദ്ദേഹം ചിത്രത്തിന്റെ നായകനായ  രണ്‍വീര്‍ സിഗിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണി മുഴക്കി. ദീപിക പദുക്കോണിനെ ചുട്ടുകൊന്നാല്‍ 1കോടി രൂപ വാഗ്ദനം ചെയ്ത് ഭാരതീയ ക്ഷത്രിയ മഹാസഭയുടെ യുവജനവിഭാഗം നേതാവ് ഭുവനേശ്വര്‍സിഗ് ഭീഷണി മുഴക്കി. ‘പദ്മാവതി’യിലെ വിവാദ ഭാഗം നീക്കാതെ സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കില്ലന്ന് യുപി മുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പറഞ്ഞു.

വടക്കേയിന്ത്യയില്‍ പലയിടത്തും രാജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തില്‍ സിനിമയ്‌ക്കെതിരേ അക്രമവും പ്രതിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്ന് ആരോപിച്ച് വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിക്ഷേധമാണ് ഉയര്‍ത്തിയത്‌. ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയാറാകാതിരുന്ന റാണി പത്മിനിയാണ് സിനിമയുടെ പ്രമേയം. ചിത്രം ചക്രവര്‍ത്തിയുടെയും റാണി പത്മിനിയുടെയും പ്രണയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആരോപിച്ചാണ് ആക്രമണവും പ്രതിക്ഷേധവും. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് റാണി പത്മിനിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും വേഷങ്ങളില്‍ അഭിനയിക്കുന്നത്. ‘പത്മാവതി’സിനിമയ്‌ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യു.പി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം.

ഇതിനിടയില്‍ സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റിനയച്ച പ്രിന്റ് തിരിച്ചയച്ചിരുന്നു. അപേക്ഷ പൂര്‍ണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ‘പദ്മാവതി’പ്രിന്റ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് തിരിച്ചയച്ചത്. ബോര്‍ഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളില്‍ ചിതങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയാല്‍ മതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലന്ന് ഉറപ്പായതിനാലാണ് റിലീസ് മാറ്റിവച്ചതെന്നാണു സൂചന.

(Visited 45 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...