പൂത്തുലഞ്ഞ “പൂമരം “

Print Friendly, PDF & Email

പൂമരം പൂത്തുലഞ്ഞു.  കാളിദാസിന് നല്ല തുടക്കം . കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന  ചിത്രമാണ് പൂമരം.2016 സെപ്റ്റംബർ 12 ന് ഷൂട്ടിഗ് തുടങ്ങിയ ഈ ചിത്രം പല കാരണങ്ങളാൽ റിലിസ് മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷെ  യുവപ്രക്ഷേകർ അവശേത്തോടെയാണ് ഈ സിനിമയെ സ്വീകരിച്ചിരിക്കുന്നത്.    പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഹിറ്റിലേക്ക് നിങ്ങും.   2016 മഹാത്മ സർവകലാശാല യുവജനനോൽസവം പൂരമാണ്  പൂമരത്തിന്റെ ഇതിവൃത്തം.  എറണാകുളത്തെ പ്രമുഖ കോളേജുകൾ തമ്മിലുള്ള മൽസരങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായി കാളിദാസ് തിളങ്ങി.

യുവജനോൽസവത്തിൽ അവനവൻ പഠിക്കുന്ന കലാലയം മൽസരിക്കുബോൾ  ചാമ്പ്യൻഷിപ്പ് നേടണമെന്ന വാശി ഒരോ വിദ്യാർത്ഥിയിലുമുള്ളത് നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു.  കലോൽസവത്തിന്റെ പിന്നിലെ സന്തോഷങ്ങളും പ്രതിക്ഷകളും സങ്കടങ്ങളുമാണ് പൂമരം പറയുന്നത്.പ്രമുഖ നാല്  വിദ്യാർത്ഥി സംഘടനങ്ങളെയും സഹകരിപ്പിച്ചത് ചിത്രത്തിന് ഗുണമാകും. കാര്യമായ രാഷ്ടിയം പറയാതെ സർവകലശാല യുവജനോൽസവ ദിനങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് നന്നായി ചിത്രീകരിക്കാനും കഴിഞ്ഞു.

(Visited 65 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...