വിശ്വ സുന്ദരിക്ക് വെള്ളിത്തിരയിലേക്ക് ക്ഷണം

Print Friendly, PDF & Email

ലോക സുന്നറി പട്ടത്തിന്റെ ചൂടാറും മുൻപ് വിശ്വ സുന്ദരിക്ക് വെള്ളിത്തിരയിലേക്ക് ക്ഷണം. മുന്‍ ലോകസുന്ദരി ഐശ്വര്യ റായിയെ ‘ജീന്‍സ്’ എന്ന സിനിമയിലൂടെ നായികയാക്കിയ
സംവിധായകന്‍ ശങ്കര്‍ ആണ് വീണ്ടും മറ്റൊരു ലോകസുന്ദരിയെ അഭ്രപാളിയിലെത്തിക്കാൻ ഒരുങ്ങുന്നത്.. കഴിഞ്ഞദിവസം ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലര്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ നായികയാകുമെന്നാണ് പുതിയ കോളിവുഡ് വർത്തമാനം.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കറിന്റെ ഫിലിം കമ്പനിയില്‍ നിന്നും ഇതിനകം തന്നെ മാനുഷിക്ക് സന്ദേശം പോയതായാണ് സംസാരം.

രാഷ്ട്രീയ പ്രവേശനത്തോടെ അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്ന കമല്‍ ഹാസന് വേണ്ടി സൂപ്പര്‍ ഹിറ്റ് സിനിമ ‘ഇന്ത്യന്‍’ രണ്ടാം പതിപ്പ് ഇറക്കാന്‍ ശങ്കറുമായി ചര്‍ച്ചകള്‍ നടക്കവെയാണ് പുതിയ നീക്കം.

രജനികാന്ത് നായകനായ 2.0 യുടെ റിലീസിങ്ങിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ചര്‍ച്ചകളിലേക്ക് ശങ്കര്‍ കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന ലോകസുന്ദരി മത്സരത്തിലാണ് ഹരിയാന.

(Visited 51 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...