പലസ്തീന്‍ – ഇസ്രയേല്‍ സമാധാന ദൌത്യം നരേന്ദ്രമോദി ഏറ്റെടുക്കണം- പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

Print Friendly, PDF & Email

റാമള്ളാ: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെ പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം ഏറെ ശ്രദ്ധയോടെ ആണ് ലോകം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായ് ഇത്തരത്തിലുള്ള ഒരു പ്രതികരണം പലസ്തീന്റെ ഭാഗത്തു നിന്നും ഇതാദ്യമായ് ആണ്.

 ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

വേണ്ടി വന്നാല്‍ പലസ്തീന്‍ – ഇസ്രയേല്‍ സമാധാന ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാനും മോദിയോട് ആവ്ശ്യപെടുമെന്നും  പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply