ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലിച്ചു: ഹാഫിസ് ഭീകര വാദി തന്നെ

Print Friendly, PDF & Email

ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു..യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡന്റ് പാക് പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി.

യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വ, ലഷ്‌കറെ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ ഭേദഗതിയുടെ പരിധിയില്‍ ഉള്‍പ്പെടും

ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.

(Visited 11 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...