അരവയർ ആഹാരം അത്​ഭുതം സൃഷ്​ടിക്കും

Print Friendly, PDF & Email

േവ​ന​ൽ​ച്ചൂ​ടി​ൽ​നി​ന്ന് അ​ന്ത​രീ​ക്ഷ​ത്തെ​പ്പോ​ലെ മ​നു​ഷ്യ​ശ​രീ​ര​വും ത​ണു​പ്പി​ലേ​ക്ക് മാ​റു​ന്ന നാളുകളാണ്​ മ​ഴ​ക്കാ​ലം. ഇ​തി​ൻെ​റ മാ​റ്റ​ങ്ങ​ൾ ന​മ്മു​ടെ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലും കാ​ണാം. ശ​രീ​ര​ത്തിെ​ൻ​റ ബ​ലം കു​റ​യു​ന്ന​ത് ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ഴ​ക്കാ​ല​ത്തി​നൊ​പ്പം രോ​ഗ​ങ്ങ​ളും ശ​രീ​ര​ത്തി​ലേ​ക്ക് വി​രു​ന്നെ​ത്തു​ന്ന​ത്. പ​നി, ത്വ​ഗ്​​രോ​ഗ​ങ്ങ​ൾ, ശ്വാ​സം​മു​ട്ട്, ചു​മ, നീ​രി​റ​ക്കം പോ​ലു​ള്ള ശ്വ​സ​ന​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ ഇ​വ​യെ​ല്ലാ​മാ​ണ് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നം. വാ​ത​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും വ​ർ​ധി​ക്കും. അ​സു​ഖ​മു​ള്ള​വ​ർ​ക്ക് അ​ത് വ​ർ​ധി​ക്കാ​നും ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​സു​ഖം ബാ​ധി​ക്കാ​നും ഈ ​കാ​ലം ഇ​ട​യാ​ക്കു​ന്നു.

നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ ദ​ഹി​പ്പി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലു​ള്ള അ​ഗ്​​നി​ര​സ​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് അ​ഗ്​​നി​ബ​ലം കു​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ദ​ഹ​ന​വും കു​റ​യും. ദ​ഹി​ക്കാ​ത്ത ഭ​ക്ഷ​ണം വിഷമായി ശ​രീ​ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്നു. ആ​മം എ​ന്നാ​ണ് ഇ​തി​ന് പ​റ​യു​ക. അ​സു​ഖ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത് ഇ​താ​ണെ​ന്നാ​ണ് ആ​യു​ർ​വേ​ദ സ​ങ്ക​ൽ​പം. അ​തു​കൊ​ണ്ടാ​ണ് ആ​യു​ർ​വേ​ദ​ത്തി​ൽ രോ​ഗ​ത്തെ ആ​മ​യം എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗ​ങ്ങ​ളി​ല്ലാ​താ​ക്കാ​ൻ പ്ര​ധാ​നം ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​മാ​ണ്.

പ്രതിരോധം പ്രധാനം

ഏ​തു രോ​ഗ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ വ്യാ​യാ​മ​വും ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​വു​മാ​ണ് മു​ഖ്യ​മാ​യും ചെ​യ്യേ​ണ്ട​ത്. ദ​ഹ​നം കു​റ​യു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം കു​റ​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. എ​ത്ര വി​ശ​പ്പു​ണ്ടെ​ങ്കി​ലും പാ​തി വ​യ​ർ മാ​ത്രം ക​ഴി​ക്കു​ക. കാ​ര​ണം, വ​യ​റു​നി​റ​യെ ക​ഴി​ച്ചാ​ൽ പാ​തി​യും ദ​ഹി​ക്കാ​തെ ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടി രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ക​ഴി​ക്കു​ന്ന​ത് ചി​ട്ട​യാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ചാ‍യി​രി​ക്ക​ണം എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. തോ​ന്നി​യ നേ​ര​ത്ത് ക​ഴി​ക്കാ​തെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​യി​ൽ ക​ഴി​ക്കു​ക

രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നും ഇ​ട​യി​ൽ മൂ​ന്നു മ​ണി​ക്കൂ​റിെ​ൻ​റ ഇ​ട​വേ​ള അ​നി​വാ​ര്യ​മാ​ണ്. കാ​ര​ണം, ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​ൻ നാം ​ഉ​റ​ങ്ങി​യാ​ലും കു​ട​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇ​ത് അ​ടു​ത്ത​ദി​വ​സ​ത്തെ ന​മ്മു​ടെ ശാ​രീ​രി​കോ​ർ​ജ​ത്തെ​യും പ്ര​സ​രി​പ്പി​നെ​യും ബാ​ധി​ക്കും.

ഭ​ക്ഷ​ണം​പോ​ലെ ത​ന്നെ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ് വ്യാ​യാ​മ​വും. ശാ​രീ​രി​ക വ്യാ​യാ​മം ഏ​തു കാ​ല​ത്തും പ്ര​ധാ​ന​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ലം രോ​ഗ​ങ്ങ​ളു​ടെ കാ​ലം​കൂ​ടി​യാ​യ​തി​നാ​ൽ വ്യാ​യാ​മ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മു​ണ്ട്. രാ​വി​ലെ എ​ഴു​ന്നേ​റ്റ് കു​റ​ച്ചു​നേ​രം വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഒ​ട്ടു​മി​ക്ക രോ​ഗ​ങ്ങ​ളെ​യും ശ​രീ​ര​ത്തി​നു പു​റ​ത്തു​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.

പഞ്ചകർമം

ശ​രീ​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​മ​ത്തെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്ന് നേ​ര​ത്തേ സൂ​ചി​പ്പി​ച്ചു. ഇ​തി​നാ​യി പ​ഞ്ച​ക​ർ​മ ക്രി​യ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യാ​റു​ള്ള​ത്. രോ​ഗ​ത്തി​നും രോ​ഗി​യു​ടെ ശ​രീ​ര​പ്ര​കൃ​തി​ക്കും മ​റ്റും അ​നു​സ​രി​ച്ചാ​ണ് പ​ഞ്ച​ക​ർ​മ​ത്തി​ൽ ഏ​തു​വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വ​മ​ന​മാ​ണ് പ​ഞ്ച​ക​ര്‍മ​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​ര്‍മം. ക​ഫ​പ്ര​ധാ​ന​മാ​യ ദോ​ഷ​ത്തെ ഛർ​ദി​യു​ണ്ടാ​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ള്‍ ക​ഴി​പ്പി​ച്ച് ഛർ​ദി​പ്പി​ച്ചു ക​ള​യു​ന്ന​താ​ണ് രീ​തി.

പി​ത്ത​ദോ​ഷ​ത്തെ വ​യ​റി​ള​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ള്‍ ക​ഴി​പ്പി​ച്ച് വി​രേ​ചി​പ്പി​ക്ക​ല്‍ (വി​സ​ര്‍ജി​പ്പി​ക്ക​ൽ) ആ​ണ് അ​ടു​ത്ത രീ​തി. വാ​ത​ദോ​ഷ​ത്തെ പു​റ​ത്തുക​ള​യാ​ന്‍ ഗുദത്തിലൂടെ ഔ​ഷ​ധം ക​ട​ത്തി​വി​ട്ട് പു​റ​ത്തു​ക​ള​യു​ന്ന സ​മ്പ്ര​ദാ​യ​മാ​ണ് വ​സ്തി. ര​ക്തം ദു​ഷി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ ശ​മി​പ്പി​ക്കാ​ന്‍ ര​ക്തം പു​റ​ത്തു​ക​ള​യു​ന്ന രീ​തി​യാ​ണ് ര​ക്ത​മോ​ക്ഷം. മൂ​ക്കി​ലൂ​ടെ ഔ​ഷ​ധം അ​ക​ത്തേ​ക്കൊ​ഴി​ച്ച് തൊ​ണ്ട​യി​ലും ത​ല​യി​ലു​മു​ള്ള ദോ​ഷ​ങ്ങ​ള്‍ ഇ​ള​ക്കി​ക്ക​ള​യു​ന്ന രീ​തി​യാ​ണ് ന​സ്യം. ഉ​ള്ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഈ ​അ​ഞ്ചു പ്ര​ക്രി​യ​ക​ളി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു

(Visited 22 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...