ദേശീയ പുരസ്കാര ചടങ്ങില്‍ തിളങ്ങി മലയാള സിനിമ

Print Friendly, PDF & Email

ന്യൂഡൽഹി: ദേശീയ പുരസ്കാര ചടങ്ങില്‍ തിളങ്ങി മലയാള സിനിമ. മികച്ച സംവിധായകനായി ജയരാജിനെ തെരഞ്ഞെടുത്തു. ഭയാനകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്. മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു.

വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിനുവേണ്ടി “പോയ് മറഞ്ഞ കാലം… ” എന്ന ഗാനം ആലപിച്ച ഗാനഗന്ധർവന് എട്ടാം തവണയാണ് ഗായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രൻസിന്‍റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫിനും ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതാണ് മലയാളത്തിന്‍റെ മറ്റൊരു സവിശേഷത.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് പുരസ്കാരം നേടിയത്.

(Visited 26 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.