ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE

Print Friendly, PDF & Email

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE

12:05 pm – പോളിങ് ശതമാനം 36.3 ലേക്ക്

11:34 am – പോളിങ് 34 ശതമാനത്തിലേക്ക്

11:09 am – ചെങ്ങന്നൂരില്‍ പോളിങ് 27 ശതമാനത്തിലേക്ക്

10:47 am – മഴ പോളിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

10:44 am – പോളിങ് ശതമാനം 21.5 ലേക്ക്.

10:10 am – മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു

10:05 am – ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാര്‍ പറഞ്ഞു

10:00 am – എല്ലാ വിഭാഗങ്ങളുടെയും…പിന്തുണയുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

09:59 am – പോളിങ് 20 ശതമാനം കടന്നു

9:25 am – ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ കനത്തമഴ

09:22 am – പോളിങ് 15.5 ശതമാനത്തിലേക്ക്

ചെ​​ങ്ങ​​ന്നൂ​​ർ: നാ​​ടെ​​ങ്ങും ഉ​​റ്റു​​നോ​​ക്കു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോട്ടെടുപ്പ് ആരംഭിച്ചു. രാ​​വി​​ലെ ഏ​​ഴി​നു ആരംഭിച്ച വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​രും. തു​​ട​​ർ​​ച്ച​​യാ​​യി 11 മ​​ണി​​ക്കൂ​​റാ​​ണ് പോ​​ളിം​​ഗ് സ​​മ​​യം.

വോ​​ട്ടെ​​ടു​​പ്പ് തു​​ട​​ങ്ങു​​ന്ന​​തി​​നു ഒ​​രു മ​​ണി​​ക്കൂ​​ർ മു​​ന്പ് മോ​​ക്പോ​​ൾ ന​​ട​​ത്തും. പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ​​മാ​​ർ ഇ​​തു പ​​രി​​ശോ​​ധി​​ച്ചു തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ത​​യാ​​റാ​​ക്കും. 17 സ​​ഹാ​​യ​​ക ബൂ​​ത്തു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ മൊ​​ത്തം 181 ബൂ​​ത്തു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 22 പ്ര​​ശ്ന​ബാ​​ധി​​ത ബൂ​​ത്തു​​ക​​ളു​മു​ണ്ട്. ആ​​കെ 1,99,340 വോ​​ട്ട​​ർ​​മാ​​രാ​​ണ് ഉ​​ള്ള​​ത്. 1,06,421 സ്ത്രീ ​​വോ​​ട്ട​​ർ​​മാ​​രും 92,919 പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രു​​മു​ണ്ട്. സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ എ​ണ്ണ​ക്കൂ​ടു​ത​ൽ മൂ​ലം ര​​ണ്ടു​ വീ​​തം വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളാ​​ണു ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

2016ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നോ​​ട്ട​​യു​​ൾപ്പെ​​ടെ ഏ​​ഴു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മാ​​ത്രം ഉ​​ണ്ടാ​​യി​​രു​​ന്ന ചെ​​ങ്ങ​​ന്നൂ​​രി​​ൽ ഇ​​ത്ത​​വ​​ണ നോ​​ട്ട​​യു​​ൾ​​പ്പെ​​ടെ 18 സ്ഥാ​​നാ​​ർ​​ഥി​​ക​ളു​ണ്ട്. ക​​ഴി​​ഞ്ഞ ​ത​​വ​​ണ ഒ​​രു വ​​നി​​ത മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ഇ​​ത്ത​​വ​​ണ ആ​രു​മി​ല്ല. ഓ​​രോ ബൂ​​ത്തി​​ലും പു​​രു​​ഷ, സ്ത്രീ, ​​ഭി​​ന്ന​​ലിം​​ഗ​​ക്കാ​​രാ​​യ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണം സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ട് ര​​ണ്ടു മ​​ണി​​ക്കൂ​​ർ ഇ​​ട​​വി​​ട്ടു റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ​​ക്കു ന​​ൽ​​ക​​ണം. അ​നി​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യാ​​ൽ ത​​ത്സ​​മ​​യ ന​​ട​​പ​​ടി​​യും റി​​പ്പോ​​ർ​​ട്ടും അ​​യ​​യ്ക്ക​​ണം. ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക റാ​​ന്പ് സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ടി​​വെ​​ള്ള​വും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

 

 

ചെങ്ങന്നൂരിൽ ആവേശം അലയടിച്ച് കൊട്ടിക്കലാശം

ചെങ്ങന്നൂർ : ആവേശം അലയടിച്ച കലാശക്കൊട്ടോടെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചു. സമ്മതിദാനത്തിന് ഒരു ദിവസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികള്‍ ഇനി നിശബ്ദപ്രചാരണത്തിനിറങ്ങും. ഒഴിഞ്ഞുപോയ വോട്ടര്‍മാര്‍ക്കിടയില്‍ സ്വന്തം ചിഹ്നം ഉറപ്പിക്കാന്‍ അവസാന മണിക്കൂറുകള്‍ ഉപയോഗിക്കുകയാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.

പ്രസംഗം മാത്രമല്ല ജനപ്രതിനിധിയാകാനുള്ള യോഗ്യത; കണ്ണന്താനം

LIVE UPDATE MAY 14, 2018 @ 12:13

ചെങ്ങന്നൂര്‍: പ്രസംഗവും മുദ്രാവാക്യം വിളിയുമല്ല ജനപ്രതിനിധിയാകാനുള്ള യോഗ്യതയെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദീര്‍ഘനാളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണ പരിപാടികള്‍ പുരോഗമിക്കുന്നത്. രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത മന്ത്രി വീട് കയറി വോട്ടഭ്യര്‍ഥിക്കാനും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.

 

(Visited 22 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...