ഇ. സി.ജി. സുദർശൻ ഇനി ഓർമ

Print Friendly, PDF & Email

ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച  ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ  ഓര്‍മ്മയായ് .

പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾഎന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകളാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവനയയി കരുതപ്പെടുന്നത്.  അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനാണ്‌. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്താറുണ്ട്.

ചെറുപ്പത്തിൽ, എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛൻ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ്‌ തന്നിൽ ശാസ്ത്രകൗതുകം ഉണർന്നതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒൻപതു വട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറയുന്നു.

ഒമ്പത് തവണയാണ് ഇസിജി സുദര്‍ശനെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ശുമാര്‍ശ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തില്ല.

 

 

 

(Visited 42 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares