ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 290
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു 290 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ധവാന് സെഞ്ച്വറിയും കോഹ്ലി അര്‍ധസെഞ്ച്വറിയും നേടി. ധോണി 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ, എന്‍ഗിഡി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ക്രിസ് മോറിസ്, മോണി മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി
98 പന്തില്‍ നിന്നാണ് ധവാന് തന്റെ 13ാം സെഞ്ച്വറി നേടിയത്. ധവാന്റെ നൂറാം ഏകദിനമാണ് ഇന്നത്തേത്.
കോഹ്ലി 75 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. 35ാം ഓവറിലെത്തി നില്‍ക്കെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തടസപ്പെട്ടെങ്കിലും അല്പസമയത്തിനുള്ളില് കളി പുനഃരാരംഭിച്ചു.
മൂന്ന് ഏകദിനങ്ങളും ഇതിനോടകം ജയിച്ച ഇന്ത്യ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കാനിറങ്ങിയിരിക്കുന്നത്.