സിപിഎം സിപിഐ നേര്‍ക്കുനേര്‍ …. മുന്നണിബന്ധം ഉലയുന്നു

Print Friendly, PDF & Email

തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സിപിഎം സിപിഐ നേര്‍ക്കു നേര്‍ ഏറ്റ്മുട്ടല്‍ തുടരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കുവേണ്ടി മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് സിപിഐ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ന്യായീകരിച്ചുകൊണ്ട് സപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സിപിഐ മുന്നണി മര്യാദ ലംഘിച്ചു എന്ന് പത്രസമ്മേളനം വിളിച്ച് ആദ്യ വെടി പൊട്ടിച്ചതോടെ സിപിഎം സിപിഐ മുഖാമുഖം ഏറ്റുമുട്ടലിലേക്ക്. കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കോടിയേരിക്ക് മറുപടിയുമായി സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു രംഗത്തെത്തിയതോടെ സര്‍വ്വ സന്നാഹവുമൊരുക്കി ഒരു തുറന്ന യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന സന്ദേശമാണ് സിപിഐ നല്‍കിയിരിക്കുന്നത്.

ഏറ്റുമുട്ടല്‍ ഇങ്ങനെ…
* തോമസ് ചാണ്ടി രാജിവയ്ക്കുവാന്‍ പോകുന്ന വിവരം തലേ ദിവസം തന്നെ സിപിഐയെ അറിയിച്ചിരുന്നുവെന്ന് കോടിയേരി
# ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച മന്ത്രിസഭായോഗം തുടങ്ങുന്ന ഒമ്പതുമണി വരെയോ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന വിവരം സി.പി.ഐ. നേതൃത്വത്തെ അറിയിച്ചിട്ടില്ല പ്രകാശ് ബാബു.

* മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന വിവരം സി.പി.ഐ. നേരത്തേ അറിയിച്ചിരുന്നില്ല. ഇക്കാര്യം യോഗം തുടങ്ങിയശേഷം കത്തുമുഖേനയാണ് സി.പി.ഐ അറിയിച്ചത്എന്ന് കോടിയേരി                                                                                                                                                                                        # തോമസ്ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തലേന്നേ അറിയിച്ചിരുന്നുവെന്ന് സിപഐ.

*തോമസ് ചാണ്ടിക്കെതിരായ നിയമലംഘനങ്ങളെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സിപി.ഐ.യെ അറിയിച്ചില്ല. ഇതാരുടെ വീഴ്ചയാണ്?പ്രകാശ് ബാബു.
#മുഖ്യമന്ത്രി റിപ്പോര്‍ട്ട് പഠിക്കുവാനള്ള സ്വാഭാവിക സമയം മാത്രമാണെടുത്തതെന്ന് കോടിയേരി.

*ഇടതുമുന്നണിയിലെ മന്ത്രിസ്ഥാനമെന്നത് മാരത്തണ്‍ ഓട്ടമല്ലെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ആദ്യം ഓടിയെത്തുന്നവര്‍ക്ക് ബാറ്റണ്‍ കൈമാറുന്നതു പോലെയല്ല മന്ത്രിസ്ഥാനം. അത്തരത്തില്‍ മന്ത്രിസ്ഥാനം എന്‍.സി.പിക്കു തന്നെ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും കാനം.

ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കന്മാര്‍ അരങ്ങു കൊഴിപ്പിക്കുമ്പോള്‍ മുന്നണി ബന്ധം തകരുകയും ഏറെക്കാലമായി നിലനിന്നുവരുന്ന സിപിഐ സിപിഎം ഭിന്നത ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുകയുമാണ്.

 

 

(Visited 19 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.