ബ്ലാസ്‌റ്റേഴ്‌സിന് കാണികളുടെ എണ്ണം കുറഞ്ഞേക്കും ?
ഐഎസ്എല്‍ നാലാം സീസണില്‍ ഇത്തവണ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ആകെ 41,000 കാണികളെ മാത്രമാണ് അനുവദിക്കുകയുളളുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയരീതിയില്‍ കസേരകള്‍ സ്ഥാപിച്ചതാണ് ആളുകളുടെ എണ്ണം കുറയാന്‍ കാരണം.
കഴിഞ്ഞ കൊല്ലം 55,000 പേരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ഐഎസ്എല്‍ മത്സരം നടത്തിയിരുന്നത്. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിനും ഇത്രതന്നെ കാണികളെയേ അനുവദിച്ചിരുന്നുള്ളു.