ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്: കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ന്ന​തു നീ​തി നിക്ഷേധം​

Print Friendly, PDF & Email

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന 80:20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ടി​വി​ധി ന​ട​പ്പാ​ക്കാ​തെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി​പി​ക്കു​ന്ന​ത് നീ​തി​ന്യാ​യ​ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു പ​റ​യാ​തെ​വ​യ്യ. പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ച്ചി​രി​ക്കെ കോ​ട​തി​യു​ത്ത​ര​വി​ന്‍റെ പേ​രി​ൽ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി​ക്കു​ന്ന​ത് സ്കോ​ള​ർ​ഷി​പ്പു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നു പ്ര​ച​രി​പ്പി​ച്ചു മു​ത​ലെ​ടു​പ്പു ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് കു​ട​പി​ടി​ക്ക​ലാ​കും. ഒ​രു ജ​ന​ക്ഷേ​മ സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ച് അ​നീ​തി​ക്കെ​തി​രേ ഉ​ണ്ടാ​യ കോ​ട​തിവി​ധി അം​ഗീ​ക​രി​ച്ച് അ​തു ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ഏ​റ്റ​വും എ​ളു​പ്പവ​ഴി. മ​റി​ച്ചൊ​രു നീ​ക്കം പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കും.സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​നേ​കം ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കും. അ​തി​ലു​മു​പ​രി, ഹൈ​ക്കോ​ട​തി വി​ധി​യെ അം​ഗീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ ഒ​രു എ​തി​ർസാ​ക്ഷ്യ​മാ​യും മാ​റും. കോ​ട​തി​വി​ധി മ​ന​സി​ലാ​ക്കി ന​ട​പ്പാ​ക്കു​ന്ന​തി​നു പ​ക​രം വി​ധി മ​റി​ക​ട​ക്കാ​ൻ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ന്ന​ത് കോ​ട​തി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യ്ക്കും ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നും നീ​തി​പീ​ഠ​ത്തി​നും മു​ക​ളി​ൽ ഒ​രു സ​മി​തി​ക്ക് എ​ന്താ​ണ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക? ഇ​ത് നാ​ളു​ക​ളാ​യി വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്ന ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ളെ വീ​ണ്ടും നി​ന്ദി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്; നീ​തി​കേ​ടാ​ണ്.

1976 -ലെ ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 42-ാം ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ഇ​ന്ത്യ ഒ​രു മ​തേ​ത​ര രാ​ജ്യ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെട്ടു. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് സ്ഥാ​പി​ത​മാ​യ നി​മി​ഷം മു​ത​ൽ​ത്ത​ന്നെ ഇ​ന്ത്യ മ​തേ​ത​ര രാ​ജ്യം ആ​യി​രു​ന്നു എ​ങ്കി​ലും ആ ​ഭേ​ദ​ഗ​തി ഇ​ന്ത്യ​യി​ലെ ഓ​രോ പൗ​ര​നും മ​ത​പ​ര​മാ​യ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള വേ​ർ​തി​രി​വു​മി​ല്ലാ​തെ ഈ ​മ​ണ്ണി​ൽ ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​ത് ചി​ന്ത​യി​ലും പ്ര​വൃ​ത്തി​യി​ലും രാ​ഷ്‌​ട്രം മ​തേ​ത​രം ആ​വ​ണമെ​ന്നാ​ണ്. രാ​ഷ്‌​ട്ര​ത്തി​ന്‍റെ അ​ധി​കാ​ര​ത്തെ​യും മ​ത​ത്തെ​യും കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ൽ​കു​ന്നു​മി​ല്ല.പ്ര​സി​ദ്ധ​മാ​യ എ​സ്.​ആ​ർ. ബൊ​മ്മ കേ​സി​ൽ സു​പ്രീംകോ​ട​തി പ​റ​ഞ്ഞു​വ​ച്ചു,””രാ​ഷ്‌​ട്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മ​ത​ത്തി​ന് യാ​തൊ​രു സ്ഥാ​ന​വും ഇ​ല്ല” എ​ന്ന്. ഭ​ര​ണ​ഘ​ട​ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളോ​ടൊ​പ്പം മ​ത​സ്വാ​ത​ന്ത്ര​്യവും പൗ​ര​ന് ഉ​റ​പ്പു​ന​ൽ​കു​ന്പോ​ഴും രാ​ഷ്‌​ട്ര​ത്തി​ന് ഏ​തെ​ങ്കി​ലും ഒ​രു മ​തവി​ഭാ​ഗ​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ക​ഴി​യി​ല്ല. ഒ​രു വ്യ​ക്തി ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​നോ അ​വ​ഗ​ണി​ച്ചു മാ​റ്റിനി​ർ​ത്ത​പ്പെ​ടാ​നോ സാ​ധ്യ​വു​മ​ല്ല. മാ​ത്ര​വു​മ​ല്ല, ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 27 നി​കു​തി​ദാ​യ​ക​രു​ടെ പ​ണം ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ പ്രോ​ത്‌​സാ​ഹ​ന​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ വി​ല​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്നി​രു​ന്നാ​ലും, സ​മൂ​ഹ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം രാ​ഷ്‌​ട്ര​ത്തി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ​യോ പ​രി​ഗ​ണ​ന​യോ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക​മാ​യി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​വാ​ൻ രാ​ഷ്‌​ട്ര​ത്തി​നോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കോ സാ​ധി​ക്കും. എ​ന്നാ​ൽ, അ​വ​യൊ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ക​രു​തെ​ന്നു മാ​ത്രം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കു​വാ​ൻ 2005, മാ​ർ​ച്ചി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീസ് ര​ജി​ന്ദ​ർ സ​ച്ചാ​ർ അ​ധ്യ​ക്ഷ​നാ​യി ഏ​ഴം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. *സ​ച്ചാ​ർ ക​മ്മിറ്റി* എന്നറിയപ്പെടുന്ന ഈ ​സ​മി​തി ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ളു​ടെ സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ അ​വ​സ്ഥ​ക​ളെക്കു​റി​ച്ചു പ​ഠി​ച്ച് 403 പേ​ജു​ള്ള ഒ​രു റി​പ്പോ​ർ​ട്ട് 2006 ന​വം​ബ​ർ 30ന് ​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു.

സ​ച്ചാ​ർ ക​മ്മിറ്റിയുടെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​ത്തി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പാ​ലൊ​ളി മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി പ​തി​നൊ​ന്നം​ഗ ക​മ്മി​റ്റി​യെ 2007 ഒ​ക്ടോ​ബ​ർ 15-ന് ​സ​ച്ചാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് കേ​ര​ള​ത്തി​ൽ എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കാ​ൻ പ​റ്റും എ​ന്നു പ​ഠി​ക്കു​വാ​നാ​യി നി​യോ​ഗി​ച്ചു. ഈ സ​മി​തി​ (പാ​ലൊ​ളി ക​മ്മി​റ്റി*)യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് 2008 ഫെ​ബ്രു​വ​രി 21 ന് ​സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ടു സ​മി​തി​ക​ളും ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും മു​സ്‌​ലിം ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​സ്ഥ​ക​ളെ​പ്പ​റ്റി പ​ഠി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക്ഷേ​മ​ത്തി​നു​ വേ​ണ്ടു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ആ​യി​രു​ന്നു. ഇ​തി​ൽ ന​മു​ക്ക് യാ​തൊ​രു തെ​റ്റും ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​യി​ല്ല. കാ​ര​ണം, ഏ​തൊ​രു സ​ർ​ക്കാ​രി​നും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​സ്ഥ​ക​ളെ​പ്പ​റ്റി പ​ഠി​ക്കു​ക എ​ന്ന​തും ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​ർ​ക്കു​വേ​ണ്ടി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക എ​ന്ന​തും സാ​ധ്യ​മാ​ണ്.

കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്ന, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കുവേ​ണ്ടി​യു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​ൽ നാ​ളു​ക​ളാ​യി സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്ന വി​വേ​ച​ന​പ​ര​മാ​യ 80:20 എ​ന്ന അ​നു​പാ​ത​മാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത്. ഹ​ർ​ജി​യി​ൽ വാ​ദം​കേ​ട്ട കോ​ട​തി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച വി​ഷ​യ​ങ്ങ​ൾ ഇ​വ​യാ​ണ്:

1. ഈ ​കേ​സി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ?

2. ഏ​തെ​ങ്കി​ലും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കു​മോ?

3. 80:20 അ​നു​പാ​തം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ല​നി​ല്ക്കി​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ നീ​തി​പൂ​ർ​വ​മാ​യ വി​ത​ര​ണം സാ​ധ്യ​മാ​കും?

മാ​സ​ങ്ങ​ൾ നീ​ണ്ട വാ​ദപ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി മേ​ൽ കാ​ര്യ​ങ്ങ​ളി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ധി​ന്യാ​യ​ത്തി​ലെ 28 മു​ത​ൽ 32 വ​രെ​യു​ള്ള ഖ​ണ്ഡി​ക​ക​ളി​ലൂ​ടെ ഹൈ​ക്കോ​ട​തി വി​വ​രി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​വും ന‍്യൂ​ന​പ​ക്ഷ​ക്ഷേ​മ നി​യ​മ​പ​ര​വു​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ൽ ത​ങ്ക ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ഒ​ന്നാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു.ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 15, 29, 30 ആ​ർ​ട്ടി​ക്കി​ളു​ക​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​വി​ടെ ന​ട​ന്നി​ട്ടു​ള്ള​ത് എ​ന്നും കൂ​ടാ​തെ, 1992-ലെ ​ദേ​ശീ​യ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ നി​യ​മ​വും 2014- ലെ ​കേ​ര​ള​സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ നി​യ​മ​വും പ്ര​ക​ട​മാ​യി ലം​ഘി​ക്ക​പ്പെ​ട്ടു എ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

മ​ത​ങ്ങ​ളു​ടെ പേ​രി​ൽ യാ​തൊ​രു വി​വേ​ച​ന​വും പാ​ടി​ല്ല എ​ന്ന അ​നു​ശാ​സ​നം ഉ​ള്ള​തി​നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി ഒ​ന്നും ചെ​യ്യു​വാ​ൻ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വ​കു​പ്പി​നു സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ എ​ല്ലാ മ​ത​ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ ഒ​രു ക്ഷേ​മ​പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നോ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ സാ​ധ്യ​മ​ല്ല.അ​തു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യും നി​ല​വി​ലു​ള്ള സെ​ൻ​സ​സ് അ​നു​സ​രി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യും സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. നീ​തി​പീ​ഠ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​വാ​ൻ പോ​ന്ന വി​ധി. നീ​തി​പീ​ഠ​ങ്ങ​ൾ എ​ന്നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ ഉ​ണ്ട് എ​ന്ന ആ​ഹ്വാ​ന​വും ആ​ശ്വാ​സ​വും ന​മു​ക്ക് ന​ൽ​കു​ന്നു​മു​ണ്ട് ഈ ​വി​ധി​യി​ലൂ​ടെ.തെ​റ്റി​ദ്ധാ​ര​ണ​ക​ൾഹൈ​ക്കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ ചി​ല​ർ പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന​തും കാ​ണാ​തെ പോ​ക​രു​ത്.

കോ​ട​തി​വി​ധി ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തി​ന് എ​തി​രോ അ​നു​കൂ​ല​മോ അ​ല്ല. എ​ന്നി​ട്ടും ഈ ​കേ​സ് മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് എ​തി​രേ ഉ​ള്ള​താ​ണ് എ​ന്ന ഒ​രു പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് അ​പ​വാ​ദ പ്ര​ചാ​ര​ണ​വും വാ​സ്ത​വവി​രു​ദ്ധ​മാ​ണ്. വി​ധി​യു​ടെ പ​ക​ർ​പ്പ് നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും; അ​തി​ൽ സ​ർ​ക്കാ​ർ മാ​ത്ര​മാ​ണ് എ​തി​ർ​ക​ക്ഷി. സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.മ​റ്റൊ​രു പ്ര​ചാ​ര​ണം എ​ന്തോ പി​ടി​ച്ചു​പ​റി​ച്ചു എ​ന്ന​താ​ണ്. ആ​ര് ആ​രു​ടെ​യാ​ണ് ഇ​തു​വ​രെ പി​ടി​ച്ചു​പ​റി​ച്ചി​രു​ന്ന​ത് എ​ന്ന് ഹൈ​ക്കോ​ട​തി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ നാം ​മ​ന​‌​സി​ലാ​ക്കേ​ണ്ട ഒ​രു കാ​ര്യം, ഹൈ​ക്കോ​ട​തി സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഒ​ന്നും റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന 80:20 എ​ന്ന വി​വേ​ച​ന​പ​ര​മാ​യ അ​നു​പാ​ത​ത്തെ മാ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ്.

മ​റ്റൊ​രു വാ​ദ​മാ​ണ് സ​ച്ചാ​ർ ക​മ്മീ​ഷ​നെ​യും പാ​ലൊ​ളി ക​മ്മി​റ്റി​യെ​യും ഈ ​ഉ​ത്ത​ര​വ് ഇ​ല്ലാ​താ​ക്കും എ​ന്ന​ത്. ഈ ​ര​ണ്ടു ക​മ്മീ​ഷ​നു​ക​ളും സ​ർ​ക്കാ​രു​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ച​ത് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​ത് ന​ട​പ്പി​ലാ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് സ​ർ​ക്കാ​രു​ക​ളാ​ണ്. ഈ ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ലൂ​ടെ ന​പ്പി​ലാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചാ​ൽ അ​ത് എ​ല്ലാ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും തു​ല്യ​മാ​യി മാ​ത്ര​മേ ന​ട​പ്പി​ലാ​ക്കു​വാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കൂ. അ​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​ന്ന എ​ന്തും കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാം. ചി​ല​ർ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളെ​യും സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളെ​യും ഒ​ന്നാ​യി കാ​ണു​വാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​വും തെ​റ്റാ​ണ്. ര​ണ്ടും ര​ണ്ടാ​ണ്; ര​ണ്ടാ​യി​ത്ത​ന്നെ കാ​ണു​ക​യും വേ​ണം.വ​ലി​യൊ​രു അ​നീ​തി ഹൈ​ക്കോ​ട​തി തു​റ​ന്നു​കാ​ട്ടി​യി​ട്ടും അ​തം​ഗീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ മ​റി​ക​ട​ക്കാ​ൻ മ​റു​വ​ഴി​ക​ൾ തേ​ടാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​o എതുര്‍ക്കപ്പെടേണ്ടതാണ്. നീ​തി​യു​ടെ വി​ധി​ന‍്യാ​യം എ​ഴു​ത​പ്പെ​ട്ട​തു​കൊ​ണ്ടു മാ​ത്രം പോ​രാ അ​തു ന​ട​പ്പി​ൽ​വ​രു​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​ത​ന്നെ വേ​ണം.

  •  
  •  
  •  
  •  
  •  
  •  
  •