ജാതി വാലുമായി നടക്കുന്ന നായര്‍…!

Print Friendly, PDF & Email

തിരിച്ചറിയാത്ത അടിമത്തമാണ് ഏറ്റവും ഭീകരമായിട്ടുള്ളത്. അത്തരത്തില്‍ ഒരു അടിമത്തമാണ് കേരളത്തിലെ നായര്‍ സമുദായത്തിന്റെ ബ്രാഹ്മണ വിധേയത്തം. ചോവന്റെയും പുലയന്റെയും മുന്നില്‍ ജാതിവാലുപൊക്കി പുളകമണിഞ്ഞ് “ക്ഷത്രീയന്‍” ചമഞ്ഞ് നില്‍ക്കുന്ന ഏത് നായരും ഒരു നമ്പൂരിയുടെ മുന്നില്‍ പെട്ടാല്‍ വാക്കയ്യുപൊത്തി വാലാട്ടി വിനീതവിധേയത്തത്തോടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ശൂദ്രനായി മാറും. അത്തരത്തില്‍ ബ്രാഹ്മണമതത്തിന്റെ കാവല്‍ നായ്ക്കളായാണ് ആ സമുദായത്തെ ബ്രാഹ്മണ്യം വളര്‍ത്തിയെടുത്തിരിയ്ക്കുന്നത്.

ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ഇന്നത്തെ ജാതി സംരക്ഷകർ. കമ്മ്യുണിസ്റ്റ് നായന്മാർ, കോൺഗ്രസ്സ് നായന്മാർ, ബി.ജെ.പി.നായന്മാർ, പിന്നെ ആർ.എസ്.പി നായന്മാർ….. എന്നിങ്ങനെ അത് നീളും.ഇപ്പോൾ ഇതാ യുക്തിവാദി നായന്മാരും. നായന്മാരെല്ലാം ശൂദ്ര തീവ്രവാദികളല്ല എന്നാൽ ശൂദ്ര തീവ്രവാദികളെല്ലാം നായന്മാരാണ്.

ചരിത്രപരമായി നോക്കുകയാണെങ്കില്‍ ബ്രാഹ്മണ്യത്താല്‍ വിദഗ്ദമായി ഉപയോഗിക്കപ്പെട്ട സമുദായചരിത്രമാണ് നായന്മാരുടേത്. ബ്രാഹ്മണശാപവും ദൈവകോപവും ജാതിഭൃഷ്ടും പറഞ്ഞ് പേടിപ്പിച്ച് നായന്മാരെ വരുതിയില്‍ നിര്‍ത്താന്‍ ബ്രാഹ്മണ്യത്തിനു കഴിഞ്ഞു. അവര്‍ണര്‍ക്ക് മുന്നില്‍ അധികാരി ചമഞ്ഞ് ഞെളിഞ്ഞ് നിന്നിരുന്നെങ്കിലും നമ്പൂതിരിമാര്‍ക്ക് നായന്മാര്‍ അവര്‍ണരെ തല്ലിയൊതുക്കാനുള്ള ഗുണ്ടകളും ബീജദാനം നടത്താനുള്ള ഗര്‍ഭപാത്രങ്ങളും , (പ്രതി)ഫലം ഇഛിക്കാതെ കർമം ചെയ്യിയ്ക്കാനുള്ള വേലക്കാരും മാത്രമായിരുന്നു.

ഈ വിധേയത്തം ഇന്നും സൂക്ഷിയ്ക്കുന്നവരാണ് നായന്മാര്‍ക്കിടയിലെ ജാത്യഭിമാനികളില്‍ ഭൂരിപക്ഷവും. കാരണം നമ്പൂതിരിയ്ക്കു മുന്നില്‍ അവനവനെ നികൃഷ്ടനായി കണക്കാക്കിയാല്‍ മാത്രമേ നായര്‍ക്ക് അവര്‍ണരെ നികൃഷ്ടരായി കണ്ട് ജാത്യഭിമാനപുളകിതനാകാന്‍ കഴിയുകയുള്ളൂ. ബ്രാഹ്മണഹൈന്ദവതയെ രാഷ്ട്രീവത്കരിച്ച് വര്‍ഗീയത വിതയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രചാരണത്തില്‍ വാലും പൊക്കി മുന്നില്‍ നില്‍ക്കുന്നതും നായര്‍ സമുദായക്കാരാണ് എന്നത് ഈ വിധേയത്തത്തിന്റെ ബാക്കിപത്രമാണ്.

നായരാവാൻ വെമ്പുന്ന ഈഴവനും പുലയനുമൊക്കെ ഇതിന്റെ അനുബന്ധചിത്രങ്ങൾ ആണ്. ‘തിരുമേനി’മാരോടും ‘തമ്പ്രാന്‍’മാരോടുമുള്ള അന്ധമായ ഭക്തിയും വിധേയത്തവും സൂക്ഷിയ്ക്കുന്ന അവര്‍ണര്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. സവർണതയെ മഹത്വവൽക്കരിയ്ക്കുന്ന സാഹിത്യവും സിനിമയും , മാധ്യമങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും സവർണതയാണ് മലയാളിത്തം എന്ന് ചിത്രീകരിയ്ക്കുന്നതും ഒക്കെ ഈ ഒരു ‘സവർണനാവാനുള്ള വെമ്പലി’നു കാരണങ്ങളാണ് . ഇതിനൊക്കെ ‘കുടപിടിയ്ക്കാനായി’ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയും. വിധേയത്തബോധത്തിന്റെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മനുഷ്യര്‍ മാനസികസ്വാതന്ത്ര്യം നേടേണ്ടതുണ്ട്.

മണാളരും നായര്‍ കന്യകമാരും:

മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍.

ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളന്‍. അഥവ,ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സംബന്നനായ) പുരുഷനായിരുന്നു മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍ ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത ഭോഗ കുലത്തൊഴില്‍കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധം നായര്‍ സമുദായത്തിലെ തന്നെ രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചും കഴിഞ്ഞതിനു ശേഷം മാത്രമേ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി(ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം.

മണാളരുടെ ജാതിസ്ഥാനം: ഒരു നായര്‍ സ്ത്രീക്ക് മണാളരുമായുള്ള പ്രഥമനിഷേകം കഴിഞ്ഞാല്‍ തന്റെ ജാതിയില്‍ താഴെയല്ലാത്ത ഏതു ജാതിക്കാരുമായും ബന്ധങ്ങളിലേര്‍പ്പെടാമായിരുന്നു. ട്രിപ്പ് വിളിച്ചാല്‍ പോകാതിരിക്കാനാകാത്ത ഇന്നത്തെ ഓട്ടോറിക്ഷക്കാരെപ്പോലെയായിരുന്നു അവസ്ഥ. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നു പോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം.

അത്തരം വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് മണാളര്‍ നായര്‍ ജാതിയില്‍ ഏറ്റവും മുന്തിയതായിരുന്നെന്നതിനു സംശയമില്ല. നായര്‍ ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ള വിളക്കിത്തല നായര്‍(നമ്പൂതിരിമാരുടെ ക്ഷുരകന്മാര്‍), ആന്തൂര്‍ നായര്‍(കുശവന്മാര്‍), വെളുത്തേടത്തു നായര്‍(നംബൂതിരിമാരുടെ അലക്കുകാര്‍) തുടങ്ങിയ ജാതിക്കാര്‍ക്ക് മണാളരുടെ സേവനം ലഭ്യമായിരുന്നില്ല.(അവരുടെ ഭാഗ്യം) മാത്രമല്ല, ജാതീയമായി തുല്യതയില്ലാത്തതിനാല്‍ മണാളരെ നായര്‍ എന്നു ബഹുമാനത്തോടെ വിളിക്കാനേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.(“മണാളരെ” എന്ന് അവര്‍ക്ക് വിളിച്ചുകൂട.) മണാളരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ സമൂഹം “നങ്ങമ്മ” എന്ന് ആദരവോടെ വിളിക്കണമായിരുന്നു.

അതായത് മണാളര്‍ നായര്‍ ജാതിക്കാര്‍ക്കിടയില്‍ ഉത്തമരായിരുന്നു. ഇങ്ങനെ ആദരണീയരും മുന്തിയ ജാതിയുമാണെങ്കിലും, ഒരോ ഗ്രാമത്തിലും വളരെ കുറച്ചു മണാളരുടെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്റെ സദാചാരമൂല്യങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് മണാളരുടെ കുടുംബങ്ങള്‍ പരമ ദരിദ്രരായിത്തീരുകയാണുണ്ടായത്. നായര്‍ സമുദായം വേശ്യാവൃത്തിയില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടുകൂടിയാണ് മേനോനായും, നായരായും രൂപമാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്നും മണാളര്‍ എന്ന ജാതിപ്പേര്‍ ഇല്ലാതായത്.

സംബന്ധവും സ്മാര്‍ത്തവിചാരവും:

കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്‍ത്തവിചാരവും.സംബന്ധത്തിലൂടെ നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന വിശ്വാസത്തിലേക്കുയര്‍ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്ന നംബൂതിരിമാരുടെ ഒരു ആചാരവും അവകാശവുമായിരുന്നെങ്കില്‍, സ്മാര്‍ത്തവിചാരം നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു. ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും,സ്വന്തം വീട്ടില്‍ ചാരിത്ര്യത്തിന്റെ അണുവിടവിടാതുള്ള ശീലാവതിമാരെ കര്‍ശന സാമൂഹ്യ നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെ സാംസ്ക്കാരികതയും ചരിത്രവും.

എന്താണ് സംബന്ധം ?. നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും, വര്‍ഗ്ഗശുദ്ധി നിലനിര്‍ത്തുന്നതിനും, വര്‍ഗ്ഗീയമായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിനുമായി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു. ഈ മൂത്ത പുത്രനെ അച്ഛന്‍ നംബൂതിരി എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ അഫ്ഫന്‍ നംബൂതിരി എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് അനുചരന്മാരായ ശൂദ്രരെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ വര്‍ഗ്ഗീയ തന്ത്രം.അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു.

സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല.ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ നംബൂതിരിമാര്‍ കോവിലകങ്ങളിലും,നായര്‍ തറവാടുകളിലും സംബന്ധക്കാരായി യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒരു ഉത്തരവാദിത്വവുമില്ലാതെ, ലൈംഗീകതക്കു മാത്രമായി സംബന്ധവീടുകളിലെത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്‍ശമേല്‍ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര്‍ സമുദായത്തെ ഇവര്‍ അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തിയിലേക്ക് പാകപ്പെടുത്തിയ നംബൂതിരിമാര്‍ ഈ അപചയം തങ്ങളുടെ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി ഏര്‍പ്പെടുത്തിയ ക്രൂര നിയമമായിരുന്നു സ്മാര്‍ത്തവിചാരം.തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര്‍ സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹവും ലൈംഗീകതയും കിട്ടാക്കനിയായതില്‍ അത്ഭുതമില്ലല്ലോ. നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛന്‍ നംബൂതിരി മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ കന്യകമാരാല്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ 60 ശതമാനവും അവിവാഹിതരോ,വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സ്മാര്‍ത്തവിചാരം നല്ലൊരു ഒറ്റമൂലിയായിരുന്നു.

സ്മാര്‍ത്തവിചാരം: ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്‍ത്തവിചാരം. നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം,ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്തവിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിഛേദം, ശുദ്ധഭോജനം എന്നിങ്ങനെ.

ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസിയായ നായര്‍ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ആ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം ! ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 36 വര്‍ഷം നീണ്ടുനിന്ന സ്മാര്‍ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്.അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ സാധനമായി നരകിച്ചതു മിച്ചം !അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക. അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍, ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍,അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്. സ്മാര്‍ത്തവിചാരണ നടത്താനും സാധനം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക. വിചാരണ സമയത്ത് സാധനം കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ അവസരത്തില്‍ സാധനവുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും. ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്മാര്‍ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് കുട്ടി എന്നു പേരുള്ള കുട്ടിപ്പട്ടരായിരിക്കും. കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും.

1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും, സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം. അതല്ലാതെ, സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

“ഭൃത്യപ്പണിക്കാര്‍” എന്നര്‍ത്ഥമുള്ള ശൂദ്രസംജ്ഞയാല്‍ നായന്മാര്‍ അറിയപ്പെടുന്നതില്‍ മന്നത്തിന് കഠിനമായ അമര്‍ഷമുണ്ടായിരുന്നു. [നായന്മാര്‍ ഭൃത്യപ്പണിക്കാര്‍ ശൂദ്രന്‍ -മന്നത്തു പദ്മനാഭന്‍ – പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്, (പേജ് 60,61] ശൂദ്രനെ നായര്‍ ആക്കുന്നതില്‍ കേരളീയ നായര്‍ സമാജം വഹിച്ച പങ്കിനെ പ്രശംസിക്കുന്നത് അക്കാരണം കൊണ്ടാവാം. 1085 ഇടവം 22-നു നടന്ന കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗത്തില്‍ വച്ചാണ് ശൂദ്രനാമം വേണ്ടെന്നുള്ള അഭിപ്രായം ആദ്യം പരസ്യമായി ഉന്നയിക്കപ്പെട്ടത്. ശൂദ്രനെന്നോ മലയാള ശൂദ്രനെന്നോ ആണ് സര്‍ക്കാര്‍ റിക്കാര്‍ഡുകളില്‍ അവര്‍ അതുവരെ അറിയപ്പെട്ടിരുന്നത്.

അതിനുമുണ്ട് ഒരു ചരിത്രം. നായര്‍സമാജത്തില്‍ എം.കെ. ഗോവിന്ദപ്പിള്ള ചെയ്ത പ്രസംഗത്തില്‍ അത് വിശദീകരിക്കപ്പെട്ടതിങ്ങനെയാണ്: ”വലിയ ആളുകളുടെ ജോലിക്കു നില്‍ക്കുന്നവര്‍, പിള്ളകള്‍(ചെറിയ ആളുകള്‍) ആയിരുന്നു നായന്മാര്‍. സര്‍ക്കാര്‍ ജീവനത്തിനുപോയിത്തുടങ്ങിയപ്പോള്‍ കണക്കപ്പിള്ള, സമ്പ്രതിപിള്ള, ദേവസ്വംപിള്ള മുതലായ ജോലികളിലെ പിള്ളപദം നാമത്തോടു ചേരാനിടയുണ്ടായി. അങ്ങനെ കൃഷ്ണപിള്ളയും രാമന്‍പിള്ളയും മറ്റുമുണ്ടായി. പക്ഷേ, പാണ്ടിക്കാരായ പിള്ളമാരില്‍നിന്നു വേര്‍തിരിക്കാനായി പാണ്ടി ശൂദ്രനെന്നും മലയാള ശൂദ്രനെന്നും പറഞ്ഞുതുടങ്ങി”. മലയാള ശൂദ്രന്‍ ജാതിപ്പേരിനു പകരം നായര്‍ എന്നുതന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. യോഗം പ്രമേയം പാസാക്കിയെങ്കിലും വിദേശീയ ബ്രാഹ്മണരായ ഉദേ്യാഗസ്ഥപ്രമുഖന്മാര്‍ ഇടങ്കോലിട്ടതിനാല്‍ അതു നടപ്പിലാകാന്‍ കാലതാമസം നേരിട്ടു.

നായന്മാര്‍ നായര്‍ശബ്ദം പേരിനോടു ചേര്‍ത്തുപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കാരുതോടി കണ്ണന്‍ നായരുടെ ഇക്കാലഘട്ടത്തിലെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായി എന്ന വസ്തുതയും സ്മരണീയമാണ്. ഇത്രയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നായര്‍ റഗുലേഷന്‍ ശൂദ്ര റഗുലേഷന്‍ ആയിപ്പോകുമായിരുന്നുവെന്ന് മന്നം പ്രസ്താവിക്കുന്നുണ്ട്. നായന്മാര്‍ ചെറിയവരാണെന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന പേരും പ്രസ്താവനകളുമൊന്നും മന്നത്തിനു സ്വീകാര്യമായിരുന്നില്ല.”ജാതി ഇല്ലാതാക്കാന്‍ ചരിത്രം പഠിക്കണം. ഇന്നലെയോളം എന്തെന്നറിഞ്ഞാലേ ഇനി നാളെയും എന്തെന്ന് അറിയാനാവൂ. ജാതി വ്യവസ്ഥ എങ്ങിനെ ഉദയം ചെയ്തു എന്നത് ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ആ ചരിത്രം വ്യക്തതയോടെ സമൂഹ മനസാക്ഷിയുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തേണ്ടതുമാണ്. ജാതി ഭേദം ചരിത്രത്തില്‍ വന്നുപോയ ഒരു തെറ്റാണെന്ന യാഥാര്‍ത്ഥ്യബോധം സമൂഹത്തിനു നല്‍കാനും, ആ ചരിത്ര സത്യം ഏവരാലും മാനിക്കപ്പെടാനും അതു കാരണമാകും.

അല്ലാതെ ഇതുവരെ സഭവിച്ചുപോയതൊന്നും ഓര്‍ക്കരുത്. നമ്മളെല്ലാം മനുഷ്യരായിക്കഴിഞ്ഞില്ലേ എന്ന പല്ലവിയാണെങ്കില്‍… അതു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ചതിയാണ്. ഫലം, നിലവിലുള്ള ചരിത്രം പോലും നശിപ്പിക്കപ്പെടുകയും, ചരിത്രമില്ലാത്ത നായാടിക്കൂട്ടമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനം അന്തസ്സില്ലാതെ തുടരുകയും ചെയ്യും.കാരണം ചരിത്ര സത്യങ്ങള്‍ മറക്കപ്പെടേണ്ടത് മോശമായ ചരിത്രമുള്ളവന്റെ ആവശ്യമാണ്. അതുകൊണ്ട് പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്‍ (ഐതിഹ്യങ്ങള്‍, പുരാണങ്ങള്‍, തറവാട്ടുമഹിമകള്‍) അവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടിരിക്കും.

അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും, തമസ്ക്കരിക്കുന്നതിനും അവര്‍ക്കു സാധിച്ചിട്ടുണ്ട്. അവരുടെ കയ്യില്‍, അവന്റെ ക്രൂരതയുടേയും, വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആദ്യം സത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാര സന്തതികളുമായവര്‍ അംഗീകരിക്കട്ടെ. അത് ചരിത്രമായി രേഖപ്പെടുത്തട്ടെ.തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍ മനസ്സിലാക്കുകയും, പൊതുസമക്ഷം അംഗീകരിക്കുകയും, അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന സവര്‍ണ്ണര്‍ക്കു മാത്രമേ മനുഷ്യന്‍ എന്ന പരിഗണന നല്‍കേണ്ടതുള്ളു. അല്ലാത്ത ഏതു സവര്‍ണ്ണനും മൃഗതുല്യരാണ്.

സവര്‍ണ്ണരുടെ അഭിമാന ക്ഷതം ഒഴിവാക്കുന്നതിനായി ചരിത്രം നശിപ്പിക്കുംബോള്‍ സംഭവിക്കുന്ന ഭീകരമായ ഒരു യാഥാര്‍ത്ഥ്യം കൂടി മാറിമറിയുന്നുണ്ട്. കുറ്റം ചെയ്ത , നീചനും,ക്രൂരനും,നികൃഷ്ട ചരിത്രമുള്ള സവര്‍ണ്ണന്‍ പിന്നീട് ഉദാരമതിയും,ദയാലുവും, ഔദാര്യങ്ങള്‍ അനുവദിച്ചയാളും, മഹാനുമാകുന്ന മറിമായം ആരും ശ്രദ്ധിക്കാറില്ല. അടിമ ബോധത്താല്‍ ആര്‍ക്കും അതു പിടികിട്ടാറുമില്ല. അവന്റെ കുടില ചരിത്രം മറക്കാന്‍ തയ്യാറായ അവര്‍ണ്ണന് ഒരിക്കലും മനുഷ്യനാണെന്ന പരിഗണന അതിന്റെ ശുദ്ധിയോടെ ഒരിക്കലും കിട്ടാതാകുന്നു. സവര്‍ണ്ണന്റെ ഇത്തിരി ദയ പിച്ചയായി വാങ്ങിയ ആശ്രിത വ്യക്തിത്വമാണ്. ഇതിലൂടെ ആയിരത്തഞ്ഞൂറു വര്‍ഷം ചവിട്ടി താഴ്ത്തപ്പെട്ട അവര്‍ണ്ണസമൂഹത്തിന് സവര്‍ണ്ണന്റെ ഹൃദയ വിശാലതകൊണ്ട് കിട്ടുക. എന്തുമാത്രം അപമാനകരമാണത്?

ഇതിനെതിരെ പ്രതിഷേധിച്ചാലോ, സവര്‍ണ്ണന്റെ മക്കളുടെ വായിലിരിക്കുന്ന ചരിത്ര സത്യം എന്താണെന്നറിയാത്ത പോക്കിരിത്തരം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ണ്ണന്റെ കോമ്പ്ലെക്സ് എന്നു കേള്‍ക്കാം. ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജനവും, വഴിനടക്കാനുള്ള അവകാശവും, സംവരണങ്ങളും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും എല്ലാം മാനവികതയിലേക്ക് വളരാനുള്ള ശ്രമത്തിന്റെ ഉപേക്ഷിക്കപ്പെട്ട ശിലാസ്ഥാപന ചടങ്ങുകള്‍ മാത്രമാണെന്ന് കാണാവുന്നതാണ്. വെറും ശിലാസ്ഥാപനം മാത്രമാകാതെ, ചരിത്ര സത്യങ്ങളുടെ തമസ്ക്കരണത്തിനെതിരെ പോരാടുക എന്ന ലളിതമായ പ്രവര്‍ത്തനത്തിലൂടെ തന്നെ മലയാളിയുടെ ജാതീയ ഭേദഭാവം (തുടക്കത്തില്‍ സവര്‍ണ്ണരുടെ ഏതിര്‍പ്പിനു പാത്രമാകുമെങ്കിലും) ഇല്ലാതാക്കാനാകുമെന്ന് ഉറപ്പാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ചരിത്ര സത്യങ്ങളുടെ ഖനന പ്രവര്‍ത്തനത്തിനായി അണിനിരക്കുക. ഇരുട്ടു നീങ്ങിക്കിട്ടാന്‍ സത്യങ്ങളുടെ സൂര്യപ്രകാശം തന്നെ വേണം. അധര്‍മ്മ-സവര്‍ണ്ണ ഔദാര്യങ്ങളുടെ നിലവിളക്കുകൊണ്ട് രാത്രി പകലാവുകയില്ല. ആജീവനാന്തം അവന്റെ കഥകളിയും,തേവ്ടിശ്ശി കൂത്തുകളും,മോഹിനിയാട്ടമെന്ന കുണ്ടന്‍ നൃത്തവും കണ്ടുകൊണ്ടിരിക്കം നായര്‍ സാഹിത്യം വായിച്ച് അടിമകളുടെ അടിമകളായി തുടരാം. അത്രമാത്രം. – Article Written by Dr. Hari kumar

  •  
  •  
  •  
  •  
  •  
  •  
  •