കോവിഡ്-19, ലോകാധിപത്യത്തിന് ചൈനയുടെ ജൈവായുധമോ…?.
അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ശരി. കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമിച്ചതാണെന്നും കോവഡ് വൈറസിനെ ലോകത്തില്‍ പടര്‍ത്തിയത് ചൈന മനപൂര്‍വ്വം ആണെന്നുമുള്ള ട്രംപിന്‍റെ നിലപാട് ശരിവക്കുന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊറോണ വൈറസ് ആയ സാർസ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുൻഗാമികളില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടിഷ് പ്രൊഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർവെ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ചൈനയിലെ ഗുഹകളിലെ വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസിൽ മുനകൾ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു ചൈന ചെയ്തതെന്നാണ് അവര്‍ പറയുന്നത്. വൈറസുകള്‍ക്ക് ജനിതകമാറ്റം വരുത്തിക്കൊണ്ട് അവയുടെ ശേഷിയില്‍ മാറ്റം വരുത്തുന്ന ‘ഗെയിന്‍ ഓഫ് ഫങ്ഷന്‍’ എന്ന രീതിയിലുള്ള പരീക്ഷണമാണ് കോവിഡ്–19 വൈറസിന് കാരണമായതെന്ന് ഈ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു..
വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട്. സ്പൈക്ക് ഗ്ലൈക്കോ പ്രോട്ടീന്‍ എന്നുവിളിക്കുന്ന ഇവ മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ ഇവ പറ്റിപ്പിടിച്ചു കയറിയാണ് രോഗ ബാധയുണ്ടാക്കുന്നത്. ‘ഭൗതികശാസ്ത്ര നിയമപ്രകാരം തുടര്‍ച്ചയായുള്ള നാല് അമിനോ ആസിഡുകള്‍ ഉണ്ടാവില്ല. കൃത്രിമമായി നിര്‍മിച്ചെടുക്കുക മാത്രമാണ് ഇതിനുള്ള മാര്‍ഗം. അതിനാലാണ് സ്വാഭാവിക വൈറസ് ബാധയുടെ വ്യാപന ശേഷി തനിയെ കുറയുന്നതും പിന്നീട് ബാധിച്ചാലും ഗുരുതരമാകാതെ പോവുകയും ചെയ്യുന്നത്. എന്നാല്‍ കോവഡിന്‍റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല. കാരണം കോവിഡ് വൈറസുകളില്‍ ഒരു നിരയില്‍ നാല് പോസിറ്റീവ് ചാര്‍ജുള്ള അമിനോ ആസിഡ് സ്പൈക്കുകള്‍ കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നതാണ്. ഈ വൈറസ് നിര്‍മ്മിച്ചവര്‍ അവ പ്രകൃതിയില്‍ നിന്നും ഉണ്ടായവയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്’ എന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നു. ഡാൽഗ്ലൈഷ്, സോറെൻസെൻ എന്നിവര്‍ പ്രാഥമിക പഠന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞർമാരും മാധ്യമങ്ങളും ഇതുവരെ അവരുടെ വാദഗതികള്‍ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പുതിയൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ധനസഹായത്തോടെയാണ് ചൈന ഈ വൈറസിനെ ഉണ്ടാക്കിയതെന്നാണ് ഈ ആരോപണം. സാര്‍സ്-കോവി-2 ലാബിലുണ്ടാക്കാന്‍ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ പരോക്ഷമായി സഹായിച്ചു എന്ന ആരോപണമുയര്‍ത്തിയത് മറ്റാരുമല്ല. കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളാണ്. കോവിഡ് നിയന്ത്രണ നടപടികളെക്കുറിച്ച് മേയ് 11-ന് സെനറ്റില്‍ നടന്ന തെളിവെടുപ്പിനിടെ അദ്ദേഹം ഫൗച്ച നേരിട്ടുതന്നെ ചോദിച്ചു.
ഒരുകാലത്ത് ഈ പരീക്ഷണത്തിന്റെ വക്താവായിരുന്നു ഫൗച്ചി. 2014 മേയില്‍, ഫൗച്ചി ഡയറക്ടറായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോഹെല്‍ത്ത് അലയന്‍സിന് 340 കോടി ഡോളര്‍ സഹായം നല്‍കി. വൈറസുകളെയും അവയുടെ പകര്‍ച്ചാരീതികളെയും പറ്റി പഠിക്കുന്ന സ്ഥാപനമാണ് ഇക്കോഹെല്‍ത്ത് അലയന്‍സ്. ഇവര്‍ക്ക് ചൈനയും വിയറ്റ്നാമും തായ്ലന്‍ഡുമുള്‍പ്പെടെ 30 രാജ്യങ്ങളില്‍ പ്രോജക്ടുകളുണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള വവ്വാലുകളിലെ കൊറോണവൈറസുകളുടെ ജനിതകവിശകലനം നടത്താന്‍ വുഹാന്‍ വൈറോളജി ലാബുമായി ഇക്കോഹെല്‍ത്ത് അലയന്‍സ് ധാരണയുണ്ടാക്കി. കൊറോണ വൈറസ് ആദ്യം ഉത്ഭവിച്ചത് ചൈനയിലാണ് എന്നതിനാലാണ് ഈ പഠനം. ഇതിനായി അഞ്ചുകൊല്ലംകൊണ്ട് 598,500 ഡോളര്‍ ഇക്കോഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനു കൊടുത്തു. യു.എസ്. വിദേശകാര്യവകുപ്പിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെയും അംഗീകാരവും ലാബിനു കിട്ടി. ഈ പരീക്ഷണത്തിന്റ ഫലമാണ് സാര്‍സ്-കോവി-2 എന്നാണ് റാന്‍ഡ് പോളിന്റെയും സമാനവിശ്വാസക്കാരുടെയും ആരോപണം. അതായത് അമേരിക്കയുടെ പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു വൈറസ് ഉണ്ടാകില്ലായിരുന്നുവെന്ന്. എന്തായാലും, 2014 ഒക്ടോബറില്‍ ഒബാമ സര്‍ക്കാര്‍ ‘ഗെയ്ന്‍ ഓഫ് ഫങ്ഷന്‍’ പരീക്ഷണത്തിനുള്ള ധനസഹായം നിര്‍ത്തി. സുരക്ഷാപ്രശ്നങ്ങളാണ് കാരണമായി പറഞ്ഞത്.
എന്താണ് ‘ഗെയ്ന്‍ ഓഫ് ഫങ്ഷന്‍’ പരീക്ഷണം എന്നറിഞ്ഞാലേ ആരോപണത്തിന്റെ ഗൗരവം പിടികിട്ടൂ. നിലവിലുള്ള ഏതെങ്കിലും വൈറസിനെ ലബോറട്ടറിയില്‍വെച്ച് ജനിതകമാറ്റം വരുത്തി കൂടുതല്‍ മാരകമാക്കുക; എന്നിട്ട് അതുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി പ്രതിരോധമാര്‍ഗം തേടുക; അങ്ങനെ ഭാവിയിലുണ്ടാകാനിടയുള്ള രോഗങ്ങളെ നേരിടാന്‍ ഇപ്പോഴേ തയ്യാറെടുക്കുക. ചുരുക്കത്തില്‍ ഇതാണ് ‘ഗെയ്ന്‍ ഓഫ് ഫങ്ഷന്‍’ പരീക്ഷണം.
ഈ പരീക്ഷണങ്ങള്‍ പുതിയ വൈറസിനെ സൃഷ്ടിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ, വവ്വാലില്‍നിന്നെടുത്ത വൈറസുകളെ ഉപയോഗിച്ച് വുഹാന്‍ ലാബില്‍ ‘ഗെയ്ന്‍ ഓഫ് ‘ഗെയ്ന്‍ ഓഫ് ഫങ്ഷന്‍’ പരീക്ഷണം നടന്നിട്ടുണ്ടെന്നും അതിന് ഇക്കോഹെല്‍ത്ത് അലയന്‍സ് ധനസഹായം നല്‍കിയിട്ടുണ്ടെന്നും ചില ശാസ്ത്രജ്ഞര്‍ അമേരിക്കന്‍ വസ്തുതാന്വേഷണ വെബ്സൈറ്റായ ‘പൊളിറ്റിഫാക്ടി’നോട് സമ്മതിച്ചിട്ടുണ്ട്. വൈറസിന്റെ ഉത്ഭവം അന്വേഷിച്ച ഡബ്ല്യു.എച്ച്.ഒ. സംഘത്തില്‍ ഇക്കോഹെല്‍ത്ത് അലയന്‍സ് ഡയറക്ടര്‍ ഡോ. ഡോ. പീറ്റര്‍ ഡസാക്കും അംഗമായിരുന്നു.
മേയ് 13-ന് ഡേവിഡ് എ. റെല്‍മന്റെ നേതൃത്വത്തില്‍ 18 ശാസ്ത്രജ്ഞര്‍ (ഭൂരിപക്ഷവും അമേരിക്കക്കാര്‍) ‘സയന്‍സ്’ ജേണലില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചു. കോവിഡ്-19 എങ്ങനെയുണ്ടായി എന്നുറപ്പിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടു വാദങ്ങളും – ലാബില്‍നിന്നു നിന്നു ചോര്‍ന്നതാണെന്നതും പ്രകൃത്യാ ഉത്ഭവിച്ചതാണെന്നതും- അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മേയ് 23-ന് ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ പഴയ ഒരു യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യു.ഐ.വി.) മൂന്നു ഗവേഷര്‍ 2019 നവംബറില്‍ ന്യൂമോണിയപോലുള്ള രോഗബാധയ്ക്ക് ആശുപത്രിയില്‍ ചികിത്സതേടി എന്നതായിരുന്നു ആ റിപ്പോര്‍ട്ട്.
‘സയന്‍സി’ലെ കത്തിനും ‘വോള്‍ സ്ട്രീറ്റ് ജേണലി’ല്‍വന്ന റിപ്പോര്‍ട്ടിനും പിന്നാലെ മേയ് 26-ന്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണത്തിന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യര്‍ഥിച്ചു. ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം അതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. വൈറസ് വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ചോര്‍ന്നതാണെന്ന വാദം വിശ്വസിക്കാവുന്നതാണെന്ന് ഇപ്പോള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് ബ്രിട്ടീഷ് വാക്സിന്‍സ് മന്ത്രി നദീം സഹാവിയും ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇന്നുവരെ അറിയപ്പെട്ടതില്‍വെച്ച് സാര്‍സ്-കോവി-2വിന്റെ ഏറ്റവും അടുത്തബന്ധു ആര്‍.എ.ടി.ജി.13 (RaTG13) എന്ന കൊറോണ വൈറസാണ്. 2017ല്‍ യുനാന്‍ പ്രവിശ്യയില്‍ വവ്വാലുകള്‍ നിറഞ്ഞ ഒരു ഗുഹ വൃത്തിയാക്കിയ ഖനിത്തൊഴിലാളികള്‍ക്ക് ന്യുമോണിയ പിടിപെട്ടതിനെത്തുടര്‍ന്നണ്ടായ അന്വേഷണമാണ് ഈ വൈറസിലേക്കെത്തിച്ചത്. ആര്‍.എ.ടി.ജി.13 വൈറസിനെ വവ്വാലുകളില്‍ വവ്വാലുകളില്‍നിന്നു ശേഖരിച്ച് ഡബ്ല്യു.ഐ.വി. അതിന്റെ ജനിതകശ്രേണീകരണം നടത്തി. ഇതിന്റെ ജനിതകവുമായി 96 ശതമാനം അടുപ്പമുള്ളതാണ് സാര്‍സ്-കോവി-2. ഈ ഗവേഷണങ്ങള്‍ നടന്നതാകട്ടെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും.
ഇതിനുമുമ്പ് മനുഷ്യനെ ബാധിച്ച ഗുരുതരമായ കൊറോണ വൈറസ് രോഗങ്ങള്‍ സാര്‍സ്, മെര്‍സ് എന്നിവയാണ്. ഇവയും ശ്വാസകോശ രോഗങ്ങള്‍തന്നെ. ഇവയ്ക്കു കാരണമായ വൈറസുകള്‍ വവ്വാലില്‍നിന്ന് മറ്റൊരു ജീവിവഴിയാണ് മനുഷ്യനിലെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സാര്‍സ്-കോവി-2ന്റെയും അതിന്റെ മുന്‍ഗാമി വൈറസുകളുടെയും ജനിതകഘടനയുള്‍പ്പെടെ വിശദമായി പഠിച്ചതില്‍നിന്നാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. അങ്ങനെയെങ്കില്‍ ഇത് മനുഷ്യനിലെത്തിച്ച ഇടനില ജീവിയേത്? അതിന് ഇതുവരെ കൃത്യമായ ഉത്തരമില്ല.
കോവിഡന്റെ ഉത്ഭവകേന്ദ്രമാണ് വുഹാന്‍. ഇവിടത്തെ ഹ്വാനന്‍ സമുദ്രോത്പന്നച്ചന്തയിലാണ് വൈറസ് ആദ്യം പോട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇവിടെനിന്ന് 21 ഇവിടെനിന്ന് 21 കിലോമീറ്റര്‍ ദൂരമേയുള്ളൂ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(ഡബ്ല്യു.ഐ.വി)യിലേക്ക്. 2019 ഡിസംബര്‍ 30-നാണ് അഞ്ജാത കാരണത്താലുള്ള ന്യൂമോണിയ വുഹാനില്‍ പടരുന്നുവെന്ന വിവരം ചൈന പുറത്തുവിട്ടത്. ഈ ന്യുമോണിയയ്ക്കാണ് ലോകാരോഗ്യസംഘടന പിന്നീട് കോവിഡ്-19 എന്ന് പേരിട്ടത്. ഈ ലാബില്‍ നടന്ന പരീക്ഷണങ്ങളിലൂടെ പുതിയ വൈറസിനെ സൃഷ്ടിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ, വവ്വാലില്‍നിന്നെടുത്ത വൈറസുകളെ ഉപയോഗിച്ച് വുഹാന്‍ ലാബില്‍ സാര്‍സ്-കോവി-2കൊറോണ വൈറസില്‍ ‘ഗെയ്ന്‍ ഓഫ് ഫങ്ഷന്‍’ പരീക്ഷണം നടന്നിട്ടുണ്ടെന്നും അതിന് ഇക്കോഹെല്‍ത്ത് അലയന്‍സ് ധനസഹായം നല്‍കിയിട്ടുണ്ടെന്നും വ്യക്തമായ കാര്യമാണ്. അതിനാല്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ലോകാരോഗ്യ സംഘടനാംഗങ്ങളില്‍ ചിലര്‍ തന്നെയും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ഒരുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ ചൈന തയ്യാറല്ല. ചൈനയുടെ മണ്ണില്‍ ഇനിയൊരന്വേഷണത്തിന് ആരെയും അനുവദിക്കില്ലെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. പക്ഷെ ലോകത്തിന്‍റെ സംശയം ചൈനയിലേക്ക് തന്നെ നീളുകയാണ്….