സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു

Print Friendly, PDF & Email

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു. രണ്ടാംഘട്ട കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.

ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ പ്രവർത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകൾക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല..

അടിയന്തര ഘട്ടത്തിൽ മരുന്ന് ഉൾപ്പെടെ ജീവൻ രക്ഷാ ഉപാധികൾക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഇടപാടുകൾ രാവിലെ 10 മണി മുതൽ രണ്ടുവരെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകൾ നടത്തുന്നവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം. അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം.

  •  
  •  
  •  
  •  
  •  
  •  
  •