കൊവിഡ് വ്യാപനത്തിൽ ശ്വാസംമുട്ടി ഇന്ത്യ.

Print Friendly, PDF & Email

കൊവിഡ് വ്യാപനത്തിൽ ശ്വാസംമുട്ടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തി അറുപതിനായിരം പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം 3293. തുടര്ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ വർദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളിൽ തുടരുന്നത്. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യൻ ആരോഗ്യമേഖലയെ തളര്‍ത്തുകയാണ്. ഈ നല തുടര്‍ന്നാല്‍ ലോകത്ത് കോവിഡ് എപ്പിസോഡിന്‍റെ ഏറ്റവും ഭീകരമുഖം ഇന്ത്യയിലായിരിക്കും കാണേണ്ടി വരുക.

അലഹബാദിലെ ഓക്സിജന്‍ ഫില്ലിങ്ങ് സ്റ്റേഷനു മുന്പിലെ ക്യൂ

മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. അതുകഴിഞ്ഞാൽ കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ ഇന്നലെ രോഗികളുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. കഴിഞ്ഞ രണ്ട് ആഴ്‌ചകളെ അപേക്ഷിച്ച് 255 ശതമാനം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.പത്തനംതിട്ട, കൊല്ലം ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലും രോഗവ്യാപന തോത് (ടി.പി.ആര്‍) പതിനഞ്ച് ശതമാനത്തിന്‍റെ മുകളിലാണ്. ടിപിആര്‍ 15%ത്തിനു മുകളിലുള്ള രാജ്യത്തെ ജില്ലകളില്‍ ലോക്‍ഡൗണ്‍ പ്രഖ്യാപിക്കണമെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തകുയാണെങ്കില്‍ ഏതാണ്ട് പൂര്‍ണ്ണമായ ലോക്‍ഡൗണിലേക്കായിരിക്കും സംസ്ഥാനം നീങ്ങുക.

  •  
  •  
  •  
  •  
  •  
  •  
  •