കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ.

Print Friendly, PDF & Email

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. ഇന്നു മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. ഇന്ന് രാത്രി 9 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6 മണി മുതൽ 10 മണി വരെ 4 മണിക്കൂര്‍ മാത്രമേ അവശ്യസർവീസുകൾ അനുവദിക്കുകയുള്ളു. പൊതുഗതാഗതം അനുവദിക്കില്ല. മെട്രോ സര്‍വ്വീസ് ഉണ്ടാവില്ല. നിർമ്മാണം, കാർഷികമേഖല എന്നിവയ്ക്ക് ഇളവുണ്ട്.

ഇന്നലെ മാത്രം കർണാടകയിൽ 34,804 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13.39 ലക്ഷമായി. ബെം​ഗളൂരുവിലെ ഐടി ഹബ്ബിൽ മാത്രം 20,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കർണാടകയിൽ 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ പൂർണമായും സൗജന്യമായിരിക്കും.

Pravasabhumi Facebook

SuperWebTricks Loading...