തൃശൂര്‍ പൂരത്തിനിടെ മരം പൊട്ടി വീണ് അപകടം. രണ്ടു പേര്‍ മരിച്ചു.

Print Friendly, PDF & Email

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പഞ്ചവാദ്യം കൊട്ടികയറുന്നതിനിടയില്‍ പൊട്ടി വീഴുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു അപകം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരുക്കേറ്റു.ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സും ജനങ്ങളും കൂടി ആല്‍മരം മുറിച്ച് മാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പലര്‍ക്കും കൈ പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. കൊവി‍ഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. തന്മൂലം വലിയ അപകടമാണ് ഒഴിവായത്.

Pravasabhumi Facebook

SuperWebTricks Loading...