കർണാടകയിൽ ലോക്ക് ഡൗൺ ഇല്ല. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

Print Friendly, PDF & Email

കര്‍ണ്ണാടകത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്‍ഡൗണിനു പകരം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 23,558 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 13640 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവിലാണ്.

ബെംഗളൂരുവിലടക്കം 7 ജില്ലകളിൽ മാത്രം ഉണ്ടായിരുന്ന രാത്രികാല കർഫ്യു സംസ്ഥാനം മുഴുവൻ നടപ്പിലാക്കും
ഇന്ന് ( 21-04-2021 ) രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യു. മെയ് നാല് വരെ ഇത് തുടരും.
കൂടാതെ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച രാവിലെ 6 മണിക്ക് അവസാനിക്കുന്ന വാരാന്ത്യ കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർ സംസ്ഥാന- ദീർഘ ദൂര യാത്രകളെയും യാത്രക്കാരെയും കർഫ്യു ബാധിക്കില്ല. ഇതു സംന്ബന്ധിടച്ച ഉത്തരവ് ചീഫ് സെക്രട്ടേറി പി രവികുമാര്‍ പുറത്തിറക്കി.

ഓരോ മേഖല തരം തിരിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ.
രാത്രി 9 മുതല്‍ രാവിലെ 6 അവരെ രാത്രി കർഫ്യൂ.
വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണിവരെ വാരാന്ത്യ കർഫ്യൂ നിലനില്‍ക്കും.
സ്കൂള്‍,കോളേജ് മറ്റു വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും,ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം അനുവദിക്കും.
സിനിമ തീയെറ്റെര്‍,ഷോപ്പിംഗ്‌ മാള്‍,ജിം,സ്പാ,സ്പോര്‍ട്സ് കംപ്ലെക്സുകള്‍,ബാര്‍,അസ്സെംബ്ളി ഹാള്‍,സ്വിമ്മിംഗ് പൂള്‍ എന്നിവ അടഞ്ഞു കിടക്കും,
സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുടെ അനുമതി ഉള്ള നീന്തല്‍ കുളങ്ങള്‍ പരിശീലന ആവശ്യത്തിനായി തുറക്കാം.
എല്ലാ വിധ സാമൂഹിക,രാഷ്ട്രീയ,കായിക,വിനോദ ആവശ്യങ്ങള്‍ക്ക് ഉള്ള കൂടിച്ചേരലുകള്‍ നിരോധിച്ചു. സ്റ്റേഡിയവും കളിസ്ഥലങ്ങളും പരിശീലന ആവശ്യത്തിന് മാത്രമായി തുറക്കാം കാണികളെ അനുവദിക്കരുത്.
എല്ലാ ദേവാലയങ്ങളിലും സന്ദര്‍ശകരെ അനുവദിക്കാതെ ചടങ്ങുകള്‍ നടത്താം.
ഹോട്ടെലുകള്‍ക്ക് ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ മാത്രം അനുമതി.
എല്ലാ നിര്‍മാണ പ്രവൃത്തികളും അനുവദിക്കും.
മഴക്കാലം മുന്‍ നിര്‍ത്തിയുള്ള നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കും എല്ലാ കൊറോണ മാനടന്ദങ്ങളും അനുസരിക്കണം.
വ്യവസായങ്ങളിലെ ജീവനക്കാരെ അനുവദിക്കും,സ്വന്തം ഐ.ഡി.കാര്‍ഡോ കമ്പനി നല്‍കുന്ന കത്തോ കാണിച്ചുകൊണ്ട് യാത്ര ചെയ്യാം.
റേഷന്‍ കടകള്‍ അടക്കമുള്ള പച്ചക്കറി,പഴം ,പാല്‍ ഉല്‍പ്പന്നങ്ങള്‍ ഗ്രോസറി കടകള്‍ തുറക്കാം.
ഹോള്‍ സെയില്‍ പച്ചക്കറി,പഴം,പൂ കടകള്‍ തുറക്കാം.
താമസക്കാര്‍ക്ക് മാത്രമേ ലോഡ്ജുകള്‍ ഭക്ഷണം നല്‍കാവൂ
മദ്യശാലകളില്‍ പാര്‍സല്‍ സൌകര്യം മാത്രമേ ഉണ്ടാവുകയുള്ളൂ.
ബാങ്കുകള്‍ എ.ടി.എം എന്നിവ പ്രവര്‍ത്തിക്കാം.
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ബാര്‍ബര്‍ ഷോപ്പുകള്‍,ബ്യുട്ടി പാര്‍ലറുകള്‍ എന്നിവ കോവിദ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കണം.
കൂടുതല്‍ ജീവനക്കാരെ വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യിപ്പിക്കണം.
ടെലികോം -ഇന്റര്‍ നെറ്റ് സേവന ദാതാക്കള്‍ക്ക് പ്രവര്‍ത്തിക്കാം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കണം.
പെട്രോള്‍,ഡീസല്‍ ബങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് മുന്‍പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നില നില്‍ക്കുന്നു.
പൊതു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ശനമായി കോവിദ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ബസിലും മേട്രോയിലും മാക്സി കാബ്,ടെമ്പോ യിലും 50 % യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം.
വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ അധികം ആളുകള്‍ പാടുള്ളതല്ല.

  •  
  •  
  •  
  •  
  •  
  •  
  •