ഏഴ് വര്‍ഷത്തിനിടെ പെട്രോള്‍- ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിച്ചത് 96 ശതമാനം

Print Friendly, PDF & Email

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പെട്രോള്‍- ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിച്ചത് 96 ശതമാനം. 2013- 14, 2020- 21 സാമ്പത്തിക വര്‍ഷത്തിനിടയിലാണ് എക്‌സൈസ് നികുതി കുതിച്ചുയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇവയുടെ വില ഇടിയുമ്പോള്‍ സര്‍ക്കാര്‍ എക്‌സൈസ് തീരുവയും സെസും വര്‍ധിപ്പിക്കുകയും എന്നാല്‍ വില വര്‍ധിപ്പിക്കുമ്പോള്‍ ഇവ കുറക്കാതിരിക്കുകയും ചെയ്യുന്നതാണ് പതിവ്

ഇതിനാല്‍ ഇവക്കെല്ലാം രാജ്യത്ത് വില ഉയര്‍ന്നുതന്നെയാണ്. 2013- 14 സാമ്പത്തിക വര്‍ഷം ഇവയുടെ എക്‌സൈസ് തീരുവയായി 12,35,870 കോടി രൂപയാണ് സമാഹരിച്ചത്. 2020- 21 സാമ്പത്തിക വര്‍ഷം ജനുവരി വരെ 24,23,020 കോടി രൂപ സമാഹരിച്ചു.

2010ല്‍ പെട്രോളിന്റെയും 2014ല്‍ ഡീസലിന്റെയും വില നിയന്ത്രണാധികാരം സര്‍ക്കാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം അന്താരാഷ്ട്ര വില അനുസരിച്ച് കമ്പനികളാണ് വില നിശ്ചയിക്കുന്നത്. 2014 മുതലാണ് ഇവയുടെ എക്‌സൈസ് തീരുവയില്‍ ക്രമാതീത വര്‍ധനയുണ്ടായത്

  •  
  •  
  •  
  •  
  •  
  •  
  •