ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി

Print Friendly, PDF & Email

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറും സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ അധികൃതർ മുഖേന മജിസ്‌ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത എഫ്‌ഐആറുമാണ് റദ്ദാക്കിയത്. ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.

ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഇ.ഡിയുടെ ഹർജികളിലെ ആവശ്യം. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. സന്ദീപ് നായരുടെ മൊഴി വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് കോടതി വിധിച്ചു.

ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇഡിക്കെതിരായ കടുത്ത നിലപാട് തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതി പരിശോധിക്കണമെന്നതും പരാതിക്കാര്‍ക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നതും നിയമപോരാട്ടത്തിന് കരുത്താകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

  •  
  •  
  •  
  •  
  •  
  •  
  •