കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കൂത്തുപറന്പില്‍ ഹര്‍ത്താല്‍
കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണ്. മുഹ്‌സിൻ ആണോ എന്ന് ചോദിച്ച ശേഷമാണ് വെട്ടിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൻസൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഓപ്പണ്‍ വോടര്‍മാരെ കൊണ്ടുവരുന്നതില്‍ ചെറിയ വാക്കു തര്‍ക്കം മാത്രമാണ് ഉണ്ടായിരുന്നത്. താന്‍ ഇടതു പക്ഷ അനുഭാവിയാണെന്നും പ്രദേശത്തുള്ളവർ തന്നെയാണ് ആക്രമണം നടത്തിയതെന്നും മൻസൂറിന്റെ പിതാവ് മുസ്തഫ പറഞ്ഞു. ആക്രമികൾ എത്തിയത് മുഹ്‌സിനെ ലക്ഷ്യമിട്ടാണെന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. മുഹ്‌സിനെ മർദിക്കുന്നത് തടയാനാണ് സഹോദരൻ മൻസൂർ എത്തിയത്. ബോംബ് എറിഞ്ഞ ശേഷം സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അയൽവാസിയായ റംല പറഞ്ഞു.
ഇതിനിടയല്‍ അക്രമത്തിന് മണിക്കൂറുകള്‍ക്ക് മുന്പ് ഇന്നേദിവസം മുസ്ലീം ലീഗിന് മറക്കാനാകാത്ത ദിവസമായിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്റ് ചില സിപിഎം പ്രവര്‍ത്തകര്‍ ഇട്ടിരുന്നതായും അത് സിപിഎം അനുഭാവികള്‍ വൈറല്‍ ആക്കിയതായും പറയപ്പെടുന്നു. അക്രമത്തിനുശേഷം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന വരികളും വലിയ വിവാദത്തിന് കാരണമായി. ഇതെല്ലാം സിപിഎം കരുതികൂട്ടി നടത്തിയ കൊലപാതകമാണ് മന്‍സൂറിന്‍റേത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.