മുഖ്യമന്ത്രിയെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റുചെയ്യാൻ നീക്കം – കോടിയേരി
മുഖ്യമന്ത്രിയെ ജാമ്യമില്ലാ വകുപ്പിൽ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്നതായി കൊടിയേരി. മന്ത്രി കെ.ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും സമാനമായി ആസൂത്രിത നീക്കമുണ്ടെന്നും .അദ്ദേഹം ആരോപിച്ചു. തലശ്ശേരിയില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബ, സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം