മണ്ഡലങ്ങളിലൂടെ – വയനാട്.
മാനന്തവാടി(ST)
പഴയ നോര്‍ത്ത് വയനാട് മണ്ഡലം 2011ല്‍ മാനന്തവാടി മണ്ഡലമായി മാറിയതിനുശേഷം കോണ്‍ഗ്രസ്സിലെ പികെ ജയലക്ഷ്മിയും 2016ല്‍ സിപിഎംന്‍റെ ഒ.ആര്‍ കേളുവും വിജയിച്ച ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ മണ്ഡലമാണ് മാനന്തവാടി
സ്ഥാനാര്‍ത്ഥികള്‍
LDF ഒ.ആര്‍. കേളു (CPM)
UDF പികെ ജയലക്ഷ്മി (INC)
NDA
സുല്‍ത്താന്‍ ബത്തേരി(ST)
1996ലും, 2006ലും ഒഴിച്ച് ബാക്കി നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎപിനൊപ്പം നിന്ന സുല്‍ത്താന്‍ ബത്തേരി മണ്ഡലം സംസ്ഥാനത്തെ രണ്ടാമത്തെ ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ മണ്ഡലമാണ്. 11198 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച കോണ്‍ഗ്രസ്സിലെ ഐസി ബാലകൃഷ്ണനാണ് നിലവിലെ പ്രതിനിധി.
സ്ഥാനാര്‍ത്ഥികള്‍
LDF എം.എസ്.വിശ്വനാഥ് (CPM)
UDF ഐ.സി ബാലകൃഷ്ണന്‍ (INC)
NDA
കല്‍പ്പറ്റ
2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംലെ സികെ ശശീന്ദ്രന്‍ ജനതാദള്‍ എസ് ലെ എംവി ശ്രേയാംസ് കുമാറിനെ 13083 വോട്ടിന് തോല്‍പ്പിച്ചതോടെ യുഡിഎഫ്ന് നഷ്ട്പെട്ട കല്‍പ്പറ്റ മണ്ഡലം എപ്പോഴും യുഡിഎഫിനോട് അനുഭാവം പുലര്‍ത്തുന്ന മണ്ഡലമാണ്
സ്ഥാനാര്‍ത്ഥികള്‍
LDF എംവി ശ്രേയാംസ് കുമാര്‍ (JDS)
UDF ടിഎ സിദ്ധിക്‍ (INC)
NDA ടി.എം.സുബീഷ് (BJP)