കാറുകള്‍ക്ക് എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
ഡ്രൈവര്‍ക്കു മാത്രമല്ല പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം ബാധകമാകും. പഴയ വാഹനങ്ങളിൽ ഡുവൽ എയർബാഗ് ഘടിപ്പിക്കാൻ ഓഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ മാത്രമാണ് എയർബാഗ് നിർബന്ധമായിരുന്നത്. ഇതോടെ കാർ വില വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ. കാറിന്‍റെ വില 5000 മുതൽ 7000 രൂപ വരെ വർധിക്കുവാനാണ് സാധ്യത.