കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി…!

Print Friendly, PDF & Email

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊ‍ടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് ബസ് കണ്ടെത്തി. ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്.പരിശോദനക്കു ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിടുകായായിരുന്നു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി നക്കിയപ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശേദിച്ചപ്പോഴാണ് രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് കണ്ടത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് പാരിപ്പള്ളിയിലെ മൈതാനത്ത് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആനവണ്ടി കണ്ടെത്തിയെങ്കിലും മോഷ്ടിച്ചയാളെ കണ്ടെത്തുവാനുള്ള അന്വേഷണത്തിലാണ് പോലീസ്.

Pravasabhumi Facebook

SuperWebTricks Loading...