പിണറായി മന്ത്രി സഭ പ്രതിസന്ധി നിറഞ്ഞതു.ജ്യോതിഷ പണ്ഡിതർ

Print Friendly, PDF & Email

സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ അധികാരമേല്‍ക്കുന്ന സമയം അത്ര ശുഭകരമല്ലെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തല്‍. പൂരാടത്തിന്റെ മൂന്നാംപാദത്തിലാണ് സത്യപ്രതിജ്ഞ. കൂടാതെ സൂര്യന്‍ മൗഢ്യത്തിലുമാണ്.

കറുത്തപക്ഷത്തിലെ ചതുര്‍ത്ഥിയും കന്നിരാശിയുമാണ്. ഇത് ഭരണത്തിന് ദീര്‍ഘായുസുണ്ടാക്കില്ലെന്ന് ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭരണത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ദോഷകരമായി ബാധിക്കുമെന്നും പറയുന്നു.

നവദോഷങ്ങള്‍ ഇല്ലാത്തതും രാഹു, ഗുളികന്‍, യമകണ്ടകാലം എന്നിവ ഒഴിവായ സമയത്താണ് മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അനുസരിച്ച് ഭരണം ഇരുളടഞ്ഞതാകുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തല്‍.

കൂടാതെ 2017 ല്‍ കേരളത്തില്‍ പ്രകൃതിദുരന്തം, അക്രമം, പകര്‍ച്ചവ്യാധി തുടങ്ങിയ വന്‍ദുരന്തങ്ങള്‍ അരങ്ങേറുമെന്നും പറയുന്നു. എല്ലാ മേഖലയിലും തകര്‍ച്ചയും സംഘര്‍ഷഭരിതവും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഗുണകരമല്ലെന്നും ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...