സ്പീക്കറെ നീക്കണമെന്ന പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്

Print Friendly, PDF & Email

സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന് ആരോപിച്ച് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ഇന്ന് ചർച്ച ചെയ്യും. ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂർ ആയിരിക്കും ഡെപ്യൂട്ടി സ്പീക്കറുടെ നിയന്ത്രണത്തില്‍ ചര്‍ച്ച നടക്കുക. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണ്‍ മറുപടി നൽകും. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ട് തള്ളും.