പിസി ജോര്‍ജിനും പിസി തോമസിനും ഘടകകക്ഷികളില്‍ ലയിച്ച് യുഡിഎഫിലേക്ക് വരാം – എ ഗ്രൂപ്പ്
പി.സി. ജോർജിന്റെ ജനപക്ഷത്തേയും പി.സി. തോമസിന്റെ കേരളാ കോൺഗ്രസിനേയും യുഡിഎഫിൽ എടുക്കുന്നതിൽ എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കും കടുത്ത എതിർപ്പ്. പി.സി. ജോർജിന്റെ കാര്യത്തിലാണ് കൂടുതൽ എ ഗ്രൂപ്പന് കൂടുതല്‍ എതിര്‍പ്പ്. സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയതില്‍ പിസി ജോര്‍ജിന് കാര്യമായ റോള്‍ ഉണ്ടെന്നാണ് എഗ്രൂപ്പിന്റെ നിലപാട്. അതാണ് പിസി ജോര്‍ജിനെതിരെ എതിർപ്പിന് കാരണം. എന്നാല്‍, പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഐ ഗ്രൂപ്പിലെ കുറച്ചുപേർക്കും രമേശ് ചെന്നിത്തലയ്ക്കും താത്പര്യമാണ്. രമേശുമായി പി.സി. ജോർജ് മുന്നണി പ്രവേശനം സംബന്ധിച്ച് നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഇരു പാർട്ടികളേയും മുന്നണിയിൽ എടുക്കുന്നതിൽ യുഡിഎഫിലെ ചില ഘടകകക്ഷികൾക്കും എതിർപ്പുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിന്റെ ഭാഗമാകാനാണ് പി.സി. ജോർജിന്റെ ജനപക്ഷത്തിന്റേയും പി.സി. തോമസിന്റെ കേരളാ കോൺഗ്രസിന്റേയും ശ്രമം. നിലവിലെ സാഹചര്യത്തിൽ പുതിയ കക്ഷികളെ മുന്നണിയിൽ ഘടകക്ഷിയായി എടുക്കുന്നതിന്റെ ആവശ്യമില്ലെന്നും യുഡിഎഫിലെ ഏതെങ്കിലും കക്ഷിയിൽ ലയിച്ചാൽ അപ്പോൾ ആലോചിക്കാമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ എഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും എടുത്തിരിക്കുന്നത്. പി.സി. തോമസിനോട് പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിൽ ലയിച്ച് മുന്നണിയുടെ ഭാഗമാകാ ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പി.സി. തോമസിനെ പി.ജെ. ജോസഫിന്റെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന നിലപാട് പി.ജെ ജോസഫിനേയും ഉമ്മൻ ചാണ്ടി അറിയിച്ചു. ഈ സാഹചര്യത്തിൽ ഇരുകൂട്ടർക്കും യുഡിഎഫിൽ എത്തണമെങ്കിൽ ഇനിയേറെ കടന്പകൾ കടക്കേണ്ടിവരും.