കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി. വിതരണം നാളെ മുതല്‍…
കൊവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യയില്‍ രണ്ട് വാക്സിനുകൾക്ക് അനുമതി. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും ആണ് ഇന്ന് പുലർച്ചെ വരെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.)യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ട് ഡിജിസിഐ (Directorate General of Commercial Intelligence and Statistics) ഉപയോഗിക്കുവാനുള്ള അനുമതി നല്‍കിയത്. നാളെ (ബുധനാഴ്ച) മുതല്‍ ഇരു വാക്സിനുകളുടേയും ആദ്യഘട്ട വിതരണം ആരംഭിക്കും. അതിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യമെന്പാടും പൂര്‍ത്തിയാക്കി കഴിഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത AZD1222 വാക്സിനുകളുടെ ഇന്ത്യൻ വകഭേദമായ കോവിഷീൽഡ് ഇതിനകം 80 ദശലക്ഷം ഡോസുകൾ നിര്‍മ്മിക്കുകയും ശേഖരിക്കുകയും ചെയ്തു കഴിഞ്ഞു. അതിനാല്‍ തന്നെ കോവിൽീല്‍ഡ് വാക്സിന്‍ ഉപയോഗിച്ചുള്ള വാക്സിനേഷന്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നടത്തുക. 70.42 ശതമാനം ആണ് കോവിഷീല്‍ഡിന്‍റെ കാര്യക്ഷമതഎന്നാണ് പഠനങ്ങള്‍ തെളയിച്ചിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിൻ അടിയന്തിര ഉപയോഗ അംഗീകാരം ലഭിച്ച മറ്റ് വാക്സിൻ ലഭ്യമാകാൻ കുറച്ച് ദിവസമോ ആഴ്ചയോ എടുത്തേക്കാം. കാരണം അതിന്‍റെ പരീക്ഷണങ്ങളുടെ ആത്യന്തിക ഫലം ഇതു വരേയും പുറത്തു വന്നിട്ടില്ല. അതിനാല്‍ തന്നെ കോവാക്സിന്‍റെ ഉപയോഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും ആക്ഷേപം ഉയര്‍ത്തി കഴിഞ്ഞു.
28 ദിവസത്തെ ഇടവേളകളില്‍ കോവിഷീല്‍ഡിന്‍റെ രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്ന വില. കേരള മുള്‍പ്പെടെ പല സംസ്ഥാനങ്ങളും ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിനുകള്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 30 കോടിയോളം വരുന്ന ഒന്നാം കാറ്റഗറിയില്‍ പെടുന്ന 3 കോടിയിലേറെ പേര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു കോടിയിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടു കോടിയിലേറെ പോലീസ് സുരക്ഷ സേന അംഗങ്ങള്‍ക്കും ഒരു കോടിയിലേറെ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന. മുന്‍ഗണന വിഭാഗത്തില്‍ 27 കോടിയോളം വരുന്ന ബാക്കിയുള്ള 50 വയസില്‍ കൂടുതലുള്ളവര്‍ 50വയസില്‍ താഴെയുള്ള ഗുരുതരമായ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ജൂലൈ മാസത്തോടെ വാക്സിന്‍ ലഭ്യമാക്കും. ഇവര്‍ക്ക് സൗജന്യമായി നല്‍കുന്നതിനെപറ്റി പിന്നീട് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര നിലപാട്.
സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നല്‍കിയിട്ടുണ്ട്. ഇവക്കു കൂടി അംഗീകാരം ലഭച്ചാല്‍ കോവി്-19നെതിരെ നാലു വാക്സിനുകള്‍ ലഭ്യമായ ആദ്യ രാജ്യമായി ഇന്ത്യ മാറും.