കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളില്‍ പൊങ്കാലയുമായി മലയാളികള്‍.

Print Friendly, PDF & Email

കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളില്‍ പൊങ്കാലയുമായി മലയാളികള്‍. നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ നേരിട്ട ദമ്പതികളുടെ മരണത്തില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മലയാളികള്‍ ഉയര്‍ത്തുന്നത്. പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് പൊങ്കാലയിടുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ദമ്പതികളുടെ ആത്മഹത്യാ ശ്രമത്തെ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്ത നടപടിയും എല്ലാം സമൂഹ മാധ്യമങ്ങളില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു.

പൊലീസിന്റെ അനാസ്ഥയില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞതിനു പുറമെ, കൊന്നിട്ടും തീരാത്ത പോലീസ് പകയിലും പൊലീസിനെതിരെ കടുത്ത പ്രതിഷേധമുണ്ട്. മരിച്ച പിതാവിന്റെ കുഴി വെട്ടാന്‍ വേണ്ടി ഒരുങ്ങിയ മകനോട് കുഴിവെട്ടുന്നതു തടയാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ‘ഏടാ നിർത്തെടാ’ എന്ന് മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്റെ അമ്മ കൂടി മാത്രമേ മരിക്കാനുള്ളൂ സാറേ എന്നു പറഞ്ഞ മകനോട് ‘അതിനു ഞാൻ എന്ത് വേണം’ എന്ന പെലീസ് ഉദ്യോഗസ്ഥന്‍റെ മനുഷ്യത്വരഹിതമായ വാക്ക് ഉയര്‍ത്തിക്കാട്ടിയും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എന്നു പറഞ്ഞപ്പോള്‍ അതിനു ഞാനെന്തു വേണം എന്നായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്.