കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ കോടീശ്വരന്‍. പ്രതിദിന രോഗബാധിതര്‍ ഏറ്റവും കുടുതല്‍ കേരളത്തില്‍.

Print Friendly, PDF & Email

രാജ്യത്തെ കോവിഡ് രോ​ഗികളുടെ കണക്കിൽ ഒരു കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 25,152 പുതിയ കേസുകള്‍ കൂടി രജിസ്റ്റ‌‍ർ ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,04,599 ആയി. യുഎസിന് പിന്നാലെ കോവിഡ് കണക്കിൽ ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം 1,74,59,296 ആണ്. 1.45 ലക്ഷം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ് ഭേദമായവരുടെ എണ്ണം 95 ലക്ഷം കഴിഞ്ഞെന്നും മന്ത്രിലയം അറിയിച്ചു. നിലവിൽ 3,08,751 പേ‌ർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ആരോ​ഗ്യ മന്ത്രാലയം (Ministry of Health) പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കിൽ ഇക്കാര്യം പറയുന്നത്.

231 ദിവസമെടുത്താണ് ഇന്ത്യയിൽ കോവിഡ് (COVID 19) രോ​ഗികളുടെ എണ്ണം 50 ലക്ഷം കഴിഞ്ഞത്. എന്നാൽ വെറും 94 ദിവസം കൊണ്ടാണ് അടുത്ത് 50 ലക്ഷം രോ​ഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലെ കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കുറഞ്ഞ് വരുകയാണ്. ദിവസും 30,000 താഴെയാണ് രോ​ഗ ബാധിതരാകുന്നവരുടെ കണക്ക്. ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ പുതുതായി കോവിഡ് ബാധിതരാകുന്നവരുടെ കണക്കിക്കൽ നിലവിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. യുഎസ് (US COVID) തന്നെയാണ് ദിനംപ്രതിയുള്ള കണക്കൽ ആദ്യ നിൽക്കുന്നത്. ശരാശരിയിൽ 2 ലക്ഷ പേ‌ർക്കാണ് യുഎസിൽ കോവിഡ് ബാധിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 46,000 കേസുകളും മൂന്നാമതുള്ള റഷ്യയിൽ 27,000 കേസുകളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിലവിൽ കോവിഡ് ബാധതരാകന്നവരുടെ ശരാശരി എണ്ണം 26,000 ആണ്.

ദിനംപ്രതി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 697210 ആയി. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ് നിരക്ക് 10.49 ആയി ഉയര്‍ന്നു. കേരളത്തില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ചു എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്.