മൂന്നാം ഘട്ടത്തിലും കനത്ത പോളിങ്ങിന് സാധ്യത. ബൂത്തുകളിലെല്ലാം നീണ്ട ക്യൂ.

Print Friendly, PDF & Email

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നുഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനെ പോലെ തന്നെ കനത്ത പോളിങ്ങ് ആണ് മൂന്നാം ഘട്ടത്തിലും പ്രതീക്ഷിക്കുന്നത് വോട്ടെടുപ്പ് ആരംഭിച്ച് ഒരു ണിക്കൂര്‍ പിന്നിടുന്പോള്‍ ബൂത്തുകളിലെല്ലാം തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. 76ശതമാനമായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ്ങ്. പ്രശ്ന ബാധിത ബൂത്തകള്‍ ഏറ്റവും കൂടുതലുള്ള മൂന്നാം ഘട്ട പോളിങ്ങില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളില്‍ 785 പ്രശ്ന ബാധിതബൂത്തുകളും പ്രശ്ന മാധിത ബൂത്തകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 354 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 89.74 ലക്ഷം വോട്ടർമാരാണ് വൈകിട്ട് ആറ് മണി വരെ നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനയോഗിക്കുക. ബുധനാഴ്ച ഫലമറിയാം.