പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ പുതിയ ഓര്‍ഡിനന്‍സ്. ഗവര്‍ണ്ണറെ എങ്ങനെ നേരിടും എന്ന ശങ്കയില്‍ സര്‍ക്കാര്‍.

Print Friendly, PDF & Email

പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ പുതിയ ഓര്‍ഡിനനന്‍സ് ഇറക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രസഭാ യോഗം തീരുമാനിച്ചു. നിയമഭേദഗതി റദ്ദാക്കി കൊണ്ടുളള റിപീലിംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുളള പൊലീസ് ആക്‌ട് ഭേദഗതി ദേശീയതലത്തിൽ തന്നെ വിമർശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. അങ്ങനെ റദ്ദാക്കപ്പെട്ടിട്ടില്ലങ്കില്‍ നിയമം സംസ്ഥാനത്ത് നിലനില്‍ക്കപ്പെടുകയും ഗവര്‍മ്മെന്‍റിന്‍റെ അനുമതി ഇല്ലങ്കില്‍ പോലും അത് നടപ്പിലാക്കുവാന്‍ പോലീസ് നിര്‍ബ്ബന്ധിതരാക്കപ്പെടുകയും ചെയ്യുമായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുവാനായാണ് നിയമഭേദഗതി റദ്ദാക്കി കൊണ്ടുളള റിപീലിംഗ് ഓർഡർ ഉടനെ പുറത്തിറക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാനുള്ള തീരുമാനം ഗവർണറെ അറിയിക്കും. ഇതിനോട് ഗവര്‍ണ്ണര്‍ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഭരണഘടന വിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഒരു ഓര്‍ഡിനന്സ് യാതൊരു അന്വേഷണവും കൂടാതെ ഭരണഘടന സംരക്ഷകനെന്ന് കരുതപ്പെടുന്ന ഗവര്‍ണ്ണര്‍ എങ്ങനെ ഒപ്പിട്ടു എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. ഗവര്‍ണറുടെ വിശ്വാസ്യത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ റിപീലിങ് ഓര്‍ഡര്‍ പുറപ്പെടുവിക്കുവാനുള്ള കാരണം ഗവര്‍ണ്ണറോട് വിശദീകരിക്കേണ്ട ബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിന് വന്നുചേരുക. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന കരിനിയമായിരുന്നു ഈ ഓര്‍ഡിനന്‍സ് എന്നും അതിനാല്‍ സംസ്ഥാനത്തുയര്‍ന്ന ജനരോക്ഷം മാനിച്ചാണ് റിപ്പീലിഗ് ഓര്‍ഡര്‍ പുറത്തിറക്കുന്നതെന്നും ഗവര്‍ണ്ണറോട് വിശദീകരിക്കുവാന്‍ എന്തായാലും സംസ്ഥാന സര്‍ക്കാരിന് ആവില്ല. അങ്ങനെ വന്നാല്‍ യാതൊരു സംസ്ഥാനത്തെ ഭരണഘടന സംരക്ഷകനെന്ന പദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ ആയിരിക്കും നഗ്നനാക്കപ്പെടുക.

  •  
  •  
  •  
  •  
  •  
  •  
  •