യുഎഇയില്‍ വന്‍ മാറ്റം. വിദേശികള്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം.

Print Friendly, PDF & Email

യുഎഇ യില്‍ സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരക്കണമെന്ന നിയമം എടുത്തു കളഞ്ഞ് യുഎഇ. ഇനി യുഎഇയില്‍ എമിറേറ്റ്‌സ് സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ നൂറു ശതമാനം ഓഹരിയോടെ പ്രവാസികള്‍ക്ക് കമ്പനി തുടങ്ങാം. ഉത്തരവില്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പുവച്ചു. രാജ്യത്ത് വന്‍തോതില്‍ വിദേശനിക്ഷേപം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ ഫ്രീസോണുകളില്‍ മാത്രമാണ് വിദേശികള്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശത്തിന് അനുമതിയുള്ളത്. ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും വിദേശികളുടെ ഓഹരിപങ്കാളിത്തത്തില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാം. നിലവില്‍ ഉള്ള കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹരി വിപണികള്‍ വഴി വില്‍പ്പനയ്ക്ക് വയ്ക്കാം.നേരത്തേ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്പനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്.

പുതുതായി കൊണ്ടുവന്ന നിയമഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. എണ്ണഖനനം, ഊര്‍ജോല്‍ല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും.

  •  
  •  
  •  
  •  
  •  
  •  
  •