ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് (അവതാര്‍ ലിഫ്റ്റ്) തുറന്നു
ലോകത്തില്‍ ഏറ്റവും ഉയരത്തിലേക്ക് പോകുന്ന ലിഫ്റ്റ് ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലെ കൊടുമുടികളിലേക്ക് കയറിപോകുന്ന ‘അവതാര്‍’ ലിഫ്റ്റ്. 12,000 ഏക്കറിലായി മൂവായിരത്തോളം സൂചിമലകളാല് നിറഞ്ഞ ‘ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലെ “അവതാര്‍ കുന്നുകള്‍’ എന്നറിയപ്പെടുന്ന ഉയര്‍ന്നുപൊങ്ങിയ മലനിരകളുടെ മുകളിലേക്കാണ് ഈ കൂറ്റന്‍ ലിഫ്റ്റ് സഞ്ചാരികളെ കൊണ്ടുപോവുന്നത്. കോവിഡിനെ പ്രതിരോധിക്കുവാനായി കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു ഈ പാര്‍ക്ക്. അതാണ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തിരിക്കുന്നത്.
ഈ ലിഫ്റ്റില്‍ കയറിയാല്‍ 88 സെക്കന്റുകള്‍ കൊണ്ട് നിങ്ങള്‍ക്ക് 1000 അടി (300 മീറ്റർ) മുകളില്‍ എത്താനാവും. ഇതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഓരോ ലിഫ്റ്റിലും ഒരേസമയം 50 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.ഒരാള്‍ക്ക് ഒരു തവണ സഞ്ചരിക്കാന്‍ 19 ഡോളർ (ഏകദേശം 1400 രൂപ) ആവും. മൂന്ന് ഡബിള്‍ ഡെക്കര്‍ എലിവേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 2003-ലാണ് പിന്നീട് ലിഫ്റ്റ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. കൊറോണക്കാലത്ത് ലിഫ്റ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോളിവുഡിൽ അദ്ഭുതം കാണിച്ച ജയിംസ് കാമറൂണിന്റെ അവതാർ സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലെ കൊടുമുടികളായിരുന്നു. അവതാർ സിനിമ കണ്ടിട്ടാണ് കൂടുതൽ പേരും ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്.