സ്വപ്ന സുരേഷിന്‍റെ ശബ്ദ രേഖാ ചോര്‍ച്ച പ്രത്യേക സംഘം അന്വേഷിക്കും.

Print Friendly, PDF & Email

സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദ രേഖാ ചോര്‍ച്ച പ്രത്യേകസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിനാണ് പ്രാഥമിക അന്വേഷണ ചുമതല എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന് ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •