കണ്ണൂരിൽ വീണ്ടും ഘർ വാപ്പസി.സി.പി.എം നേതാവിന്റെ മകന്‍ ബി.ജെ.പിയില്‍

Print Friendly, PDF & Email

കണ്ണൂര്‍ : മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ ഒ.കെ വാസുവിന്റെ മകനും കുടുംബവും ബി.ജെ.പിയില്‍ തിരികെയെത്തി. ഇന്ന് വൈകിട്ട് പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ഒ.കെ വാസുവിന്റെ മകന്‍ ശ്രീജിത്തും കുടുംബാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

നേരത്തെ ബി.ജെ.പി നേതാവായിരുന്ന ഒ.കെ വാസു സി.പി.എമ്മില്‍ ചേര്‍ന്നപ്പോള്‍ ശ്രീജിത്തുൾപ്പെടെയുള്ളവർ സി.പി.എമ്മിൽ ചേർന്നിരുന്നു.

Leave a Reply