കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

Print Friendly, PDF & Email

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 1267 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 783 പേര്‍ക്കാണ്.16 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 207 ആയി. നിലവില്‍ 5472 പേരാണ് ചികിത്സയില്‍ ഉള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 243 ആയി ഉയര്‍ന്നു. ഇന്ന് 220 പേര്‍ രോഗമുക്തി നേടി. ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13190 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ 10000 കിടക്കകള്‍ കൂടി കണ്ടെത്തുവാനുള്ള തീവ്ര പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഒരു സ്വകാര്യ ഹോസ്പിറ്റലുകളും കോവിഡ് ബാധിതര്‍ക്ക് ചികിത്സ നിക്ഷേധിക്കുവാന്‍ പാടില്ല എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •