ഇളവുകളില്‍ നിയന്ത്രണങ്ങളുമായി കേരളം

Print Friendly, PDF & Email

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഇളവുകള്‍ നിയന്ത്രണങ്ങളോടെ നടപ്പിലാക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കേരളം പുറപ്പെടുവിച്ചു. കേന്ദ്ര നിര്‍ദ്ദേശങ്ങളിലെ ചിലകാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം നല്‍കിയ കേന്ദ്ര നിലപാടുകളുടെ ചുവടുപിടിച്ചാണ് കേരളം മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

 • സംസ്ഥാനത്ത് കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കില്ല.
 •   ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഓഡിറ്റോറിങ്ങളിലും വിവാഹ ചടങ്ങുകള്‍ക്കുമാത്രമായി 50 പേരുടെ പരിധിയില്‍ അനുവാദം നല്‍കും
 • കണ്ടെയിന്‍മെന്റ് സോണിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂർണ്ണ ലോക്ക്ഡൗൺ ജൂണ്‍ 30 വരെ തുടരും.
 • സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്തുനിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
 • സംസ്ഥാനത്തിനകത്ത് ദീര്‍ഘദൂര ബസ് സർവീസ് പരിമിതമായി അനുവദിക്കാം. എന്നാല്‍ തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കും. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയില്‍ മാസ്ക് ധരിക്കണം. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം.
 • കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം.
  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്ഥി ജില്ലകളില്‍ നിത്യേന ജോലിക്ക്ക വന്ന് തിരിച്ചുപോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും.
 • സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ ആകാം. ഇവിടെ 50 പേരിൽ കൂടുതല്‍ പാടില്ല.
 • സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ മാത്രമായിരിക്കും.
 • നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​കു​തി സീ​റ്റ് ഒ​ഴി​ച്ചി​ട​ണം.
 •  
 •  
 •  
 •  
 •  
 •  
 •