ലോക്ക്ഡൗൺ പൂർണ പരാജയം – രാഹുല്‍ ഗാന്ധി
ജ്യത്ത് ലോക്ക്ഡൗൺ നടപ്പിലാക്കിയത് പൂർണ പരാജയമായി പോയെന്നും കോവിഡാ-19 വൈറസിനെ നേരിടുന്നതില്‍ മോദി സർക്കാരിന്റെ തന്ത്രങ്ങൾ പാളിപ്പോയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിന്‍റെ ഫലമാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നതെന്നും അതിവേഗമാണ് കേസുകൾ വർധിച്ചുവരുന്നതെന്നും വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡിനെതിരെ 21 ദിവസത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാലിത് 60 ദിവസത്തിലേറെയായി.ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടവും കഴിയാറാകുമ്പോഴും പല സംസ്ഥാനങ്ങളിലും രോഗം അതിവേഗം പടരുകയാണ്. രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും വേഗം രോഗം പകരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തി. എന്തുകൊണ്ട് സർക്കാര്‍ പരാജയപ്പെട്ടു. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തീർത്തും നിരാശാജനകമാണ്. ആവശ്യമായ നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ല. കൂടുതല്‍ വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്നോട്ട് എന്ത് പദ്ധതിയാണ് സർക്കാരിന്‍റെ കൈവശമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.