സന്താനഭാഗ്യത്തിന് ഷഷ്ഠിവ്രതം

Print Friendly, PDF & Email

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്.

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്ര ത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യഭുജംഗം, സ്കന്ദ ഷഷ്ടികവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുകയും വേണം.

ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം . ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .

ഈ വര്‍ഷം സ്കന്ദ ഷഷ്ടി 26.10.2017 നാണ്. അന്നേ ദിവസം ആറാം ദിവസമായി വരത്തക്ക കണക്കില്‍ വ്രതം ആരംഭിക്കുക. പ്രഥമ തിഥി 20.10.2017 നാകയാല്‍ അന്ന് മുതല്‍ക്കു തന്നെ വ്രതാരംഭം കുറിക്കുന്നത് അഭികാമ്യമാണ്. ചതുര്‍ഥി തിഥി ഉദയാല്പരം രണ്ടു ദിവസങ്ങളില്‍ വരികയാല്‍ ഇത്തവണ വ്രതാനുഷ്ടാനം ഏഴു ദിവസമാകും എന്നു മാത്രം.

സ്കന്ദ ഷഷ്ടി വ്രതാനുഷ്ടാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണം സസ്യാഹാരം മാത്രം

ആറു ദിവസവും ധാന്യഭക്ഷണം ഒരുനേരം മാത്രം , മറ്റു സമയങ്ങളില്‍ പാല്‍, പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നിയന്ത്രണത്തില്‍ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകള്‍ ഒഴിവാക്കരുത്. ഭക്തിയാണ് പ്രധാനം. ഭക്തിയില്ലാതെ പട്ടിണി കിടക്കുന്നതു കൊണ്ട് എന്തു കാര്യം?

ആരോഗ്യം അനുവദിക്കുമെങ്കില്‍ ഉപവാസവും ആകാം.

വ്രത ദിവസങ്ങളില്‍ പറ്റുമെങ്കില്‍ എല്ലാ ദിവസവും സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തുക. കുമാരസൂക്തം, സ്കന്ദ ഷഷ്ടി കവചം, സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക.

എല്ലാ കര്‍മങ്ങളും സുബ്രഹ്മണ്യ സ്മരണയോടെ മാത്രം.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...