എയര്‍ ഇന്ത്യയില്‍ വെറും 100 രൂപയ്ക്ക് പറക്കാം
എയര്‍ ഇന്ത്യയില്‍ വെറും 100 രൂപയ്ക്ക് പറക്കാം. ഈ പരസ്യ വാചകം കേട്ടിട്ട് ഞെട്ടണ്ട. നിരന്തരം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും വേണ്ടത്ര സൗകര്യം നല്‍കാതിരിക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യ ആയതു കൊണ്ടാണ് ആള്‍ക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം.
എന്നാല്‍ സംഗതി സത്യമാണ്. എയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ അവിശ്വസനിയമായ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 100 രൂപയ്ക്ക് വിമാനയാത്ര എന്ന സ്വപ്‌നമാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം 31 വരെ ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാം.
ഇതാദ്യമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കുന്നത്. 100 രൂപയ്ക്ക് പുറമേ അധികമായി നികുതി മാത്രം നല്‍കിയാല്‍ മതിയാകും.